റി​ജോ ജോ​യ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എം ചെ​യ​ർ​മാ​ൻ
Friday, March 24, 2023 1:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത കെ​സി​വൈ​എ​മി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​ജോ ജോ​യ് - ചെ​യ​ർ​മാ​ൻ, ആ​ൽ​ബി​ൻ ജോ​യ് മേ​ക്കാ​ട്ട്പ​റ​ന്പി​ൽ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഹി​ത ജോ​ണി - വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, മെ​റി​ൻ നൈ​ജു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഫ്ലെ​റ്റി​ൻ ഫ്രാ​ൻ​സി​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​മാ​യി ലി​ബി​ൻ ജോ​ർ​ജ് മു​രി​ങ്ങ​ല​ത്ത് (തി​രു​ത്തി​പ്പ​റ​ന്പ്), സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യി നി​ഖി​ൽ ലി​യോ​ണ്‍​സ് മൂ​ഞ്ഞേ​ലി (താ​ഴേ​ക്കാ​ട്), ജോ​യ​ൽ ജോ​ണി (ഈ​സ്റ്റ് പു​ത്ത​ൻ​ചി​റ), ആ​ൻ​മ​രി​യ സെ​ബാ​സ്റ്റ്യ​ൻ (കു​തി​ര​ത്ത​ടം) എ​ന്നി​വ​രെ​യും വ​നി​താ​വിം​ഗ് ക​ണ്‍​വീ​ന​റാ​യി ഐ​റി​ൻ റി​ജോ (പോ​ട്ട) എ​ന്നി​വ​രാ​ണു ഭാ​ര​വാ​ഹി​ക​ൾ.

അവാർഡിന്‍റെ "സർഗമീറ്റ് 2023' നാളെ

ചാലക്കുടി: സാമൂഹിക സന്നദ്ധ സംഘടനയായ അവാർഡ് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പങ്കെടുപ്പിച്ച് നാളെ "സർഗമീറ്റ് 2023' സംഘടിപ്പിക്കും. രാവിലെ 9.30ന് സേക്രട്ട് ഹാർട്ട് കോളജിൽ സെന്‍റ് മേരീസ് ഫൊറോന വികാരി ഫാ. ജോളി വടക്കൻ ഉദ്ഘാടനം ചെയ്യും. വിവിധ സെക്)ഷൻ സ്കൂൾ വിദ്യാർഥികളുടെ യും അവാർഡ് നേതൃത്വം നല്ക്കുന്ന ഭിന്നശേഷിക്കാരുടെ ഗണങ്ങളു ടെയും കലാപരിപാടികളോടെയാണ് സർഗ മീറ്റ് ആരംഭിക്കുന്നത്.
ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാ ഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. അവാർഡ് പ്ര സിഡന്‍റ് മോൺ. ജോസ് മഞ്ഞളി അധ്യക്ഷത വഹിക്കും. കോട്ടയം നവജീവൻ പ്രസിഡന്‍റ് പി.യു. തോമസ് മുഖ്യപ്രഭാഷണം നടത്തും.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ നിർമിച്ച കരകൗ ശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഇതോടൊ പ്പം നടക്കു മെന്നു പത്രസമ്മേളനത്തിൽ അവാർഡ് എക്സി. ഡയറ ക്ടർ ഫാ. മനോജ് കരിപ്പായി, ഫാ. ഡിന്‍റോ തെക്കിനിയത്ത്, സിസ്റ്റർ ലിസി ഡൊ മനിക്, സിസ്റ്റർ ബ്രിജിത്ത് മരിയ, ജോജൻ വെണ്ണാട്ടുപറന്പിൽ എന്നിവർ അറിയിച്ചു.