പോക്സോ കേസിൽ 58കാ​ര​ന്് അ​ഞ്ച് വ​ർ​ഷം ത​ട​വും പിഴയും
Tuesday, March 21, 2023 1:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ത്ത് വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ബാ​ല​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 58കാ​ര​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.
കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പു​ല്ലു​റ്റ് നീ​ല​ക്കം​പാ​റ സ്വ​ദേ​ശി ചെ​ട്ടി​യാ​ട്ടി​ൽ വീ​ട്ടി​ൽ വേ​ണു​വി​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി (പോ​ക്സൊ) ജ​ഡ്ജ് കെ.​പി. പ്ര​ദീ​പ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി. പി​ഴ​ത്തു​ക അ​ട​ക്കാ​ത്ത പ​ക്ഷം ര​ണ്ട് മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്ഐ​യാ​യി​രു​ന്ന കെ.​ജെ. ജി​നേ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി​ഐ ആ​യി​രു​ന്ന പി.​സി. ബി​ജു​കു​മാ​ർ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​യ ടി.​ആ​ർ. ര​ജ​നി കേ​സ് ന​ട​ത്തി​പ്പി​ൽ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ​ത്ത് സാ​ക്ഷി​ക​ളെ കേ​സി​ൽ വി​സ്ത​രി​ച്ചു. 19 രേ​ഖ​ക​ൾ തെ​ളി​വി​ൽ ഹാ​ജ​രാ​ക്കി. പി​ഴ​തു​ക അ​തി​ജീ​വി​ത​ന് ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചു.