കു​റു​മാ​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ തിരുനാൾ
Tuesday, March 21, 2023 12:59 AM IST
കു​റു​മാ​ൽ: സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയാ​യി ല​ദീ​ഞ്ഞും നൊ​വേ​ന​യും നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ന്നു​വ​ന്നി​രു​ന്നു. തി​രു​നാ​ൾ ദി​ന​ത്തിൽ വൈ​കീട്ട് സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ലെ ല​ദീ​ഞ്ഞി​നും നൊ​വേ​ന​ക്കും ശേ​ഷം കു​റു​മാ​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് കെഎ​ൽഎം ​സം​ഘ​ട​ന​യു​ടെ പ​താ​ക ഉ​യ​ർ​ത്ത​ലും മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണോ ദ്ഘാ​ട​ന​വും ന​ട​ത്തി.
തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ. ​സേ​വ്യ​ർ ക്രി​സ്റ്റി പ​ള്ളി​ക്കു​ന്ന​ത്ത് ക​പ്പൂച്ചി​ൻ മു​ഖ്യകാ​ർ​മികനാ​യി​രു​ന്നു. വി​കാ​രി ഫാ. ​നി​ക്സ​ണ്‍ കൊ​ളാ​ട്ടു​കു​ടി സ​ഹകാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​വും ഫാ​ൻ​സി വെ​ടി​ക്കെട്ടും ന​ട​ന്നു.
ഉൗ​ട്ടുതി​രു​നാ​ളി​ന് കൈ​ക്കാ​രന്മാ​രാ​യ സി.ഐ. ജോ​സ​ഫ്, ​വി.​ടി. ഫ്രാ​ൻ​സി​സ്, കെഎ​ൽഎം പ്ര​സി​ഡ​ന്‍റ് പി.​ജി.​ കൊ​ച്ചു​ദേ​വ​സി, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.