സാ​ഹി​ത്യ സ​മി​തി വാ​ർ​ഷി​ക​ം
Monday, March 20, 2023 12:51 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: സാ​ഹി​ത്യ സ​മി​തി​യു​ടെ വാ​ർ​ഷി​ക​വും ചെ​റു​ക​ഥാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ക​മ​ല സു​ര​യ്യ സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തി. സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​ന്ന​യൂ​ർ​ക്കു​ളം വി. ​ബാ​പ്പു മാ​സ്റ്റ​റു​ടെ സ്മ​ര​ണ​യ്ക്കാ​യി സാ​ഹി​ത്യ സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ ചെ​റു​ക​ഥാ മ​ത്സ​ര​ത്തി​ൽ ക​ടി​ക്കാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ കെ.​എ​സ്. അ​വ​ന്തി​ക ഒ​ന്നാം സ്ഥാ​ന​വും ഹ​ർ​ഷ അ​ഷ​റ​ഫ് ര​ണ്ടാം​സ്ഥാ​ന​വും വ​ന്നേ​രി ഹ​യ​ർ​സെ​ക്ക​ൻ​ഡി സ്കൂ​ളി​ലെ ഫൗ​സ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഇ​വ​ർ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഷീ​ബ അ​മീ​ർ, വി​ജു നാ​യ​ര​ങ്ങാ​ടി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​രൂ​പ​ക​ൻ എ​ൻ.​വി. മു​ഹ​മ്മ​ദാ​ലി പ​രി​ചാ​യ​കം ന​ട​ത്തി. പി. ​ഗോ​പാ​ല​ൻ, ഉ​മ്മ​ർ അ​റ​യ്ക്ക​ൽ, രാ​ജേ​ഷ് ക​ടാ​ന്പു​ള്ളി ഷാ​ജ​ൻ വാ​ഴ​പ്പു​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.