ജി​ല്ലാ​ത​ല സെ​പ​ക് താ​ക്രോ ചാ​മ്പ്യ​ൻ​ഷി​പ്പ് എ​രു​മ​പ്പെ​ട്ടി നി​ർ​മ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്നു
Thursday, February 9, 2023 12:51 AM IST
എ​രു​മ​പ്പെ​ട്ടി: 17-ാമ​ത് ജൂ​ണി​യ​ർ വി​ഭാ​ഗം, അ​ഞ്ചാ​മ​ത് മി​നി വി​ഭാ​ഗം ജി​ല്ലാ​ത​ല സെ​പ​ക് താ​ക്രോ മ​ത്സ​ര​ത്തി​ന് എ​രു​മ​പ്പെ​ട്ടി നി​ർ​മ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ അ​ങ്ക​ണം വേ​ദി​യാ​യി. സെ​പെ​ക് താ​ക്രോ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സാം​ബ​ശി​വ​ൻ തി​രി​തെ​ളി​യി​ച്ചു​കൊ​ണ്ട് ഔ​പ​ചാ​രി​ക​മാ​യി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി ആ​ളൂ​ർ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തൃ​ശൂ​ർ സെ​പ​ക് താ​ക്രോ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​സി. പ്ര​വീ​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സെ​പ​ക് താ​ക്രോ ഫെ​ഡ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ എം.​കെ. പ്രേം​കൃ​ഷ്ണ​ൻ, എ​സ്ടി​എ​കെ നി​രീ​ക്ഷ​ക​നും ട്ര​ഷ​റ​റു​മാ​യ കെ. ​ര​തീ​ഷ് കു​മാ​ർ, നി​ർ​മ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ ലൂ​യി​സ്, സ്കൂ​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ബാ​ബു ജോ​ർ​ജ്, ച​ർ​ച്ച് ട്ര​സ്റ്റി കെ.​സി. ഡേ​വി​സ്, സ്കൂ​ൾ കാ​യി​ക അ​ധ്യാ​പി​ക കൃ​പ സു​ബി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഹെ​ഡ്മി​സ്ട്ര​സ്‌ മി​ജോ ജോ​സ് ന​ന്ദി പ​റ​ഞ്ഞു.
വൈ​കീ​ട്ട് നാ​ലി​നു ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എം.​എം. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.