വ്യാ​ജ​സ്വ​ർ​ണാ​ഭ​ര​ണം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, February 8, 2023 1:01 AM IST
പു​തു​ക്കാ​ട്: വ്യാ​ജ സ്വ​ർ​ണാ​ഭ​ര​ണം പ​ണ​യം​വ​ച്ച് വ​ൻ​തു​ക ത​ട്ടി​യ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ചി​റ്റി​ശ്ശേ​രി സ്വ​ദേ​ശി ജ​യ​രാ​ജാ (44)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ഴാ​യി​യി​ലെ സ്വ​ർ​ണ പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ 23 ഗ്രാം ​വ​രു​ന്ന വ്യാ​ജ​സ്വ​ർ​ണ മാ​ല പ​ണ​യം​വെ​ച്ച് 92,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.
വ്യാ​ജ വി​ലാ​സ​വും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ന​ൽ​കി​യാ​ണ് ഇ​യാ​ൾ സ്വ​ർ​ണം പ​ണ​യം വച്ച​ത്. പ്ര​തി പ​ണ​വു​മാ​യി പോ​യ​ശേ​ഷം സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ സ്വ​ർ​ണ​മാ​ല വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചി​ട്ടും ഉ​ര​ച്ചു നോ​ക്കി​യി​ട്ടും പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ആ​ഭ​ര​ണം പ​ണി​തി​രി​ക്കു​ന്ന​ത്.
ഉ​ട​ൻ​ത​ന്നെ പ്ര​തി​യു​ടെ സിസിടി​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പു​തു​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര​നാ​യ പ്ര​തി​യെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ത​ന്നെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​തും ക​ണ്ടെ​ത്തി​യ​തും.
മ​റ്റൊ​രാ​ൾ​ക്കു വേ​ണ്ടി​യാ​ണ് പ്ര​തി ആ​ഭ​ര​ണം പ​ണ​യം വച്ച​തെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ പ​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​ക​ൾ മ​റ്റി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
പു​തു​ക്കാ​ട് എ​സ്ഐ കെ.​എ​സ്. സൂ​ര​ജ്, സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്​ഐ സു​ധീ​ഷ്, എ​എ​സ്​ഐ വി​ശ്വ​നാ​ഥ​ൻ, സിപി​ഒമാ​രാ​യ ജെ​റി​ൻ, സു​ജി​ത്ത് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.