കൂ​ത്ത​ന്പ​ല​ത്തി​നുമുന്നിലെ ഒാപ്പൺ സ്റ്റേജിൽ ആ​ർ​ക്‌ടിക്
Wednesday, February 8, 2023 12:58 AM IST
ചി​പ്പി ടി. ​പ്ര​കാ​ശ്

പ​തി​ന​ഞ്ചു വ​ർ​ഷ​ത്തി​നുശേ​ഷം അ​ര​ങ്ങു​ണ​ർ​ന്ന് കൂ​ത്ത​ന്പ​ലപരിസരം. മ​ല​യാ​ള നാ​ട​ക​മാ​യ ആ​ർ​ക്‌ടിക് അ​ര​ങ്ങേ​റി. പാ​ള​ത്തൊ​പ്പി​യും ആ​പ്പി​ളും ക​ല​പ്പ​യും തൂ​ന്പ​യും കാ​ട്ടു​പ്പ​റ​ന്പി​ൽ തോ​മ​സി​ന്‍റെ അ​ട​യാ​ള​മാ​യി മാ​റി. പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്ത് ഉ​ന്ന​തി​യി​ലേ​ക്കു കു​തി​ക്കു​ന്ന ഓ​രോ മ​നു​ഷ്യ​ന്‍റെ​യും അ​ബോ​ധ​ത​ല​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പാ​പ​ചി​ന്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നെ ആ​ർ​ക്കിടിക് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു. ഭൂ​മി​യി​ൽ കാ​ല്പാ​ദം പ​തി​പ്പി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്ന കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​നാ​യ കാ​ട്ടു​പ​റ​ന്പി​ൽ തോ​മസ് വ​രാ​ൻ പോ​കു​ന്ന, വ​ന്നേ​ക്കാ​വു​ന്ന ഒ​രു വ​ലി​യ ദു​ര​ന്ത​ത്തെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്.

ഒ​രു സ്ത്രീ, ​വെ​ളു​ത്ത പു​ത​പ്പ്, പ്ര​പ​ഞ്ചം

ശൂ​ന്യ​ത​യി​ൽനി​ന്ന് കാ​ണി​ക​ളെ ആ​സ്വ​ദി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും ജ്യോ​തി ദോ​ഗ്ര​യു​ടെ ബ്ലാ​ക്ക് ഹോ​ൾ. വി​ഷ​യ​മോ വാ​ച​ക​മോ സ്ക്രി​പ്റ്റോ ഇ​ല്ലാ​തെ "ശൂ​ന്യ​മാ​യ സ്ഥ​ല​ത്തുനി​ന്ന്’ ബ്ലാ​ക്ക് ഹോ​ൾ ആ​രം​ഭി​ക്കു​ന്നു.

ജീ​വി​ത​വും ശാ​സ്ത്ര​വും ത​മ്മി​ലു​ള്ള ബ​ന്ധം ബ്ലാ​ക്ക് ഹോ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു. ഒ​രു സ്ത്രീ, ​വെ​ളു​ത്ത പു​ത​പ്പ്, പ്ര​പ​ഞ്ചം എ​ന്നീ മൂ​ന്നു വ​സ്തു​ക്ക​ൾ മാ​ത്രമാണു നാ​ട​ക​ത്തി​ൽ പ്ര​ത്യ​ക്ഷ​മാ​കു​ന്നത്.

ദ​ന്പ​തി​ക​ളും അ​വ​രു​ടെ മാ​ര​ക​രോ​ഗി​യാ​യ ബ​ന്ധു​വും അ​ട​ങ്ങി​യ മൂ​ന്നു​ക​ഥാ​പാ​ത്ര​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി നാ​ട​ക​ത്തി​ന്‍റെ ആ​ഖ്യാ​നം ന​ട​ക്കു​ന്നു.

നാ​ട​കം, പ്ര​ണ​യം, ന​ഷ്ടം, മ​ര​ണം, അ​നു​ഭ​വ​ങ്ങ​ളു​ടെ പ​രി​ധി​ക​ൾ, ന​മ്മ​ൾ ജീ​വി​ക്കു​ന്ന മാ​നു​ഷി​ക ആ​ശ​യ​ങ്ങ​ൾ എ​ന്നീ വൈ​കാ​രി​ക അ​വ​സ്ഥ​ക​ളും ആ​സ്ട്രോ ഫി​സി​ക്സി​ന്‍റെ ആ​ശ​യ​ങ്ങ​ളും ഇ​ട​ക​ല​ർ​ത്തി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്പോ​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ൽനി​ന്ന് ലൗ​കി​ക​ത​യി​ലേ​ക്കും ശാ​സ്ത്ര​ഭാ​ഷ​യി​ൽനി​ന്ന് സ്വ​പ്ന​ത്തി​ലേ​ക്കും മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ബ്ലാ​ക്ക് ഹോ​ൾ 90 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സോ​ളോ വി​ഭാ​വ​നം ചെ​യ്യു​ന്ന തിയ​റ്റ​ർ വി​ഭാ​ഗ​മാ​ണ്.

വേ​ദി​ക​ളി​ൽ ഇ​ന്ന്

ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ ഗാ​ല​റി
രാ​വി​ലെ 11 ന്
​ക​ലാ​കാ​രന്മാ​രു​ടെ മു​ഖാ​മു​ഖം.
ഉ​ച്ച​യ്ക്ക് രണ്ടിന് ​പ്ര​ഭാ​ഷ​ണം
വൈ​കീ​ട്ട് നാലിന് ​ബ്ലാ​ക്ക് ഹോ​ൾ (1.30 മ​ണി​ക്കൂ​ർ)
ജ്യോ​തി ദോ​ഗ്ര, മ​ഹാ​രാ​ഷ്ട്ര
​കെ.​ടി. മു​ഹ​മ്മ​ദ് തീ​യ​റ്റ​ർ
വൈ​കീ​ട്ട് നാലിന്
മാ​യ​ാബ​സാ​ർ (1.45 മ​ണി​ക്കൂ​ർ), തെ​ലു​ങ്കാ​ന
ആ​ക്ട​ർ മു​ര​ളി തീ​യ​റ്റ​ർ
രാ​ത്രി ഏഴിന് ​
ടോ​ൾ​ഡ് ബൈ ​മൈ മ​ദ​ർ
(1.10 മ​ണ​ിക്കൂ​ർ)
പ​വ​ലി​യ​ൻ
രാ​ത്രി 8.45ന് ​സം​ഗീ​ത​പ​രി​പാ​ടി
പു​ള്ളിപ്പ​റ​വ, ല​ക്ഷ​ദ്വീ​പ്
അ​രി സീ​താ​സ് ആ​ൻ​ഡ് സു​മം​
ഗ​ല ദാ​മോ​ദ​ര​ൻ ടീം

ഇ​റ്റ്ഫോ​ക്കി​ലേത് ഓ​പ്പ​റ​യു​ടെ ഹ്ര​സ്വ​രൂ​പം

ഓ​പ്പ​റ​യു​ടെ ഹ്ര​സ്വ​രൂ​പം മാ​ത്ര​മാ​ണ് ഇ​റ്റ്ഫോ​ക്കി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് മിം​ഗ്ഹ്വാ​യു​വാ​ൻ നാ​ട​ക ക​ന്പനി​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സി​യോ സി​യാ​ൻ. 150 ഓ​ളം ക​ലാ​കാ​രന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഓ​പ്പ​റ​യാ​ണ് താ​യ്‌വനി​ൽ അ​ര​ങ്ങേ​റു​ക. അ​തി​ന് വ​ലി​യ സ്റ്റേ​ജ്, വിപുലമാ യ വ​സ്ത്രാ​ല​ങ്കാ​രം എ​ന്നി​വ വേ​ണ്ടി​വ​രും. ഓ​പ്പ​റ​യ്ക്ക് ഒ​രുതു​റ​ന്ന സ്വ​ഭാ​വ​മു​ണ്ട്. അ​തി​നാ​ൽ പോ​പ്പ് സം​ഗീ​തം, ജാ​സ് സം​ഗീ​തം, ഇ​ന്ത്യ​ൻ സം​ഗീ​തം, നൃ​ത്തം എ​ന്നി​വ കൂ​ട്ടി​ച്ചേ​ർ​ത്ത് അ​വ​ത​രിപ്പിക്കാറു​ണ്ട്.

താ​യ്‌വാനി​​ലെ നാ​ടോ​ടി​ക്ക​ഥ​യാ​ണ് ഓ​പ്പ​റ​യ്ക്ക് ആ​ധാ​രം. പൈ​തൃ​ക​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഇ​ട​ക​ല​ർ​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന ഹീ​റോ ബ്യൂ​ട്ടി​യി​ൽ താ​യ്‌വാനീ​സ് സം​ഗീ തം, നാ​ട​കം, ആ​യോ​ധ​ന ക​ല​ക​ൾ, നൃ​ത്തം, പ​ര​ന്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ്യ​ത്യ​സ്ത​മാ​യ ഘ​ട​ക​ങ്ങ​ൾ മു​ഖ​മു​ദ്ര​ യാ​ണ്. താ​യയ്‌വാനീ​സ് ഓ​പ്പ​റ​യ്ക്ക് ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റാൻ ഹീ​റോ ബ്യൂ​ട്ടി​യി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്ന് ഓ​പ്പ​റയു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.