ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു
Wednesday, February 8, 2023 12:58 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
അ​യ്യ​ന്തോ​ള്‍: കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ബ​ജ​റ്റു​ക​ള്‍​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ര്‍ ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ര്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സി​നെ​തി​രെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.
പ്ര​വ​ര്‍​ത്ത​ക​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ല്‍നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ള​ക്ട​റേ​റ്റി​ന​ക​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത് പോ​ലീ​സ് ബാ​രി​ക്കേ​ഡ് വച്ച് ത​ട​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ലെ ഇ​രു​മ്പു​വ​ല പ​റി​ച്ചെ​ടു​ത്ത​തോ​ടെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യെ​ങ്കി​ലും നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് അ​വ​രെ ശാ​ന്ത​രാ​ക്കി. ധ​ര്‍​ണ മു​ന്‍ എം​എ​ല്‍​എ​യും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ എ.​എ.​ഷു​ക്കൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.
ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മാ​യി സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി. റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.