അ​തി​ര​പ്പി​ള്ളി​യി​ലെ ഭൂ​പ്ര​കൃ​തി​യ്ക്ക് അ​നു​സൃ​ത​മാ​യ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശം
Tuesday, February 7, 2023 12:46 AM IST
ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ലെ ഭൂ​പ്ര​കൃ​തി​യ്ക്ക് അ​നു​സൃ​ത​മാ​യ രീ​തി​യി​ൽ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യ്യാ​റാ​ക്കി ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​ൻ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി.
സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത​യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം​ന​ൽ​കി​യ​ത്. ക​ഫ്തീ​രി​യ, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ട്രെ​ക്കിം​ഗ്, സ​ഫാ​രി പോ​ലു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ര​പ്പി​ള്ളി​യി​ലെ വി​നോ​ദ​സ​ഞ്ചാ​രം വി​ക​സി​യ്ക്കു​ക​യാ​ണെ​ങ്കി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​തു​മൂ​ലം കൃ​ഷി ചെ​യ്യാ​ൻ സാ​ധി​യ്ക്കാ​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ആ​ദി​വാ​സി​ഗോ​ത്ര​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും മ​റ്റൊ​രു വ​രു​മാ​ന മാ​ർ​ഗം രൂ​പ​പ്പെ​ടു​മെ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​ഴ​ച്ചാ​ൽ ഡി​വി​ഷ​നി​ലെ ഇ​ക്കോ ടൂ​റി​സം​കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ടു​റി​സം ക്ലി​യ​റിം​ഗ് ക​മ്മി​റ്റി​യ്ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​പ്പോ​സ​ലി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സ​മ​ർ​പ്പി​യ്ക്കു​വാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​താ​യി യോ​ഗ​ത്തി​ൽ അ​ഡി​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റെ​സ്റ്റ​സ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ര​ണ്ടു മാ​സ​ത്തി​ന​കം ത​യാ​റാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റെ​സ്റ്റ്സ്(​പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡെ​വ​ല​മെ​ന്‍റ്) അ​റി​യി​ച്ചു. ആ​വ​ശ്യാ​നു​സ​ര​ണം പൊ​ളി​ച്ചു നീ​ക്കു​വാ​ൻ സാ​ധി​യ്ക്കു​ന്ന ക​ണ്ടെ​യ്ന​ർ നി​ർ​മി​തി​ക​ൾ അ​നു​വ​ദി​യ്ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​യ്ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.