മു​ല്ല​ക്ക​ര​യി​ൽ ബ​സി​നു പി​റ​കി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് അ​പ​ക​ടം
Tuesday, February 7, 2023 12:44 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത മു​ല്ല​ക്ക​ര​യി​ൽ തൃ​ശൂ​ർ - പീ​ച്ചി​ഡാം റൂ​ട്ടി​ൽ ഓ​ടു​ന്ന ഹെ​ൽ​ന മോ​ൾ ബ​സി​നു പിറ​കി​ൽ മി​നി ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി റ​പ്പാ​യി​ക്കു കാ​ലി​നു പ​രി​ക്കേ​റ്റു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ബ​സി​ലെ യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ​തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്കു​ള്ള ആ​റു​വ​രി​പ്പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി ആ​ളെ ക​യ​റ്റി പു​റ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ർ ലോ​റി ബ​സി​നു പി​റ​കി​ൽ വ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ക്യാ​ബി​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ബ​സി​നു പി​ൻ​ഭാ​ഗ​ത്തും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ണ്ണു​ത്തി പോ​ലീ​സ്, മ​ണ്ണു​ത്തി ഹൈ​വേ പോ​ലീ​സ്, ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വിം​ഗ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.