പുതുക്കാട്: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് നവ വൈദികൻ ഫാ. സെബിൻ ചോനാടൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ബെൻവിൻ തട്ടിൽ, ഫാ. സീജൻ ചക്കാലക്കൽ എന്നിവർ സഹ കാർമികരായിരുന്നു. ട്രസ്റ്റിമാരായ ജോണ്സണ് പുളക്കൻ, ആന്റി കുന്നിക്കുരു, സി.കെ. ജോസഫ്, ജെയ്സണ്‍ തെക്കുംപുറം, സെക്രട്ടറി പോൾസണ്‍ മുള്ളക്കര, കണ്‍വീനർമാരായ സണ്ണി തയ്യാലക്കൽ, റോബസ് പറപ്പുള്ളി, യോഹന്നാൻ കുപ്പയിൽ, ഗ്ലാൻസൻ ചൂണ്ടക്കാട്ടിൽ, ജോഷി പൊന്തോക്കൻ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് അഞ്ചിന് നടന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്ലാഡ്രിൻ വട്ടക്കുഴി കാർമികത്വം വഹിച്ചു.
തിരുനാൾ ദിനമായ ഇന്ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജിമ്മി എടക്കുളത്തൂർ കാർമികത്വം വഹിക്കും. ഫാ. ഡൊമനിക്ക് തലക്കോടൻ സന്ദേശം നൽകും. വൈകീട്ട് നാലിന്് ഫാ. ആന്റണി അമ്മുത്തന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയും തുടർന്ന് തിരുനാൾ പ്രദക്ഷിണവും വൈകീട്ട് സമാപിക്കും. തുടർന്ന് വർണകാഴ്ച. നാളെ രാവിലെ ഏഴിന് മരിച്ചവർക്കുവേണ്ടിയുള്ള റാസ കുർബാനയും ഉണ്ടായിരിക്കും.
വരന്തരപ്പിള്ളി: പള്ളിക്കുന്ന് അസംപ്ഷൻ ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അന്‍പു തിരുനാളിന് തുടക്കമായി. തിരുനാളിനോടുബന്ധിച്ച് നടത്തിയ വിളംബര റാലിയിൽ നിന്ന് സമാഹരിച്ച തുക ഇടവകയിലെ ഭവനരഹിതരാവയവർക്ക് വീട് നിർമിക്കുന്നതിന് ആന്റണി മഞ്ഞളി സൗജന്യമായി നൽകിയ സ്ഥലത്ത് കാരുണ്യ ഭവനം നിർമിച്ച് നൽകുന്നതിനായി മാറ്റിവച്ചുകൊണ്ട് കാരുണ്യത്തിന്റെ സന്ദേശവുമായിട്ടാണ് തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചത്. ശനിയാഴ്ച രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് തത്രത്തിൽ കാർമികത്വം വഹിച്ചു. തുടർന്ന് രൂപം എഴുന്നെള്ളിച്ചുവയ്ക്കലും വീടുകളിലേക്ക് അന്പ് എഴുന്നെള്ളിപ്പും വൈകിട്ട് അന്പ് സമാപനവും നടന്നു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറിനും, 7.15നും 3.30നും വിശുദ്ധ കുർബാന. 10.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സിറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് നാലിന് തിരുനാൾ പ്രദക്ഷിണം വൈകിട്ട് ഏഴിന് പള്ളിയിൽ സമാപനം തുടർന്ന് വർണകാഴ്ച്ച എന്നിവ നടക്കും. നാളെ രാവിലെ ആറിന് മരിച്ചവർക്കുള്ള റാസ കുർബാന, ഒപ്പീസ്, രാവിലെ പത്തിന് ഇടവകയിലെ പ്രവാസികളുടെ സംഗമം തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്നിന്് വടന്തോൾ ഭാഗത്തുനിന്ന് ടൗണ്‍ അന്പ് ആരംഭിച്ച് ആറുമുതൽ പള്ളിയിൽ കേരളത്തിലെ പ്രമുഖ ബാൻഡ് സെറ്റ് ടീമുകളായ പള്ളിക്കുന്നിലെ സെന്റ് മേരിസ്, എയ്ഞ്ചൽ വോയ്സ് ടീമുകൾ നയിക്കുന്ന ബാൻഡ് വാദ്യം. തുടർന്ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള. വികാരി ഫാ. ജിയോ കടവി, സഹവികാരി ഫാ. ജോണ്‍ പേരാമംഗലം, മദർ സുപ്പീരിയർ സി. ആശ, ജനറൽ കണ്‍വീനർ ടോണി തളിയപറന്പിൽ, കൈകാരൻമാരായ ജിജോണ് കോക്കാടൻ, ഡെന്നി പിണ്ടിയാൻ, പോൾസണ്‍ തോട്ടിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.
തൊയക്കാവ്: തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ സെബ സ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. തിരുനാൾ ദിവസമായ ഇന്ന് ഞായർ രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്ക് ഫാ. ബിജു ജോണ്‍ പാണേങ്ങാടൻ കാർമികനാകും. ഫാ. ജോസ് അലക്സ് വളവനാട്ട് വചനസന്ദേശം നൽകും. വിവിധ കുടുംബ യൂണിറ്റുകളിൽ നിന്നുള്ള അന്പ് എഴുന്നള്ളിപ്പുകൾ രാത്രി 10.25ന് ദേവാലയത്തിലെത്തി സമാപിക്കും. വികാരി ഫാ. ജിന്റോ പെരെപ്പാടൻ തിരുനാൾ തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.
പാലക്കൽ: സെന്റ് മാത്യൂസ് ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാൾ ആരംഭിച്ചു. തിരുനാളിന് മുന്നോടിയായി വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ കുർബാനക്കുശേഷം പ്രസുദേന്തിമാരുടെ വാഴ്ചയും തുടർന്ന് ദീപാലങ്കാര സ്വിച്ചോണ്‍ കർമവും നടന്നു. ഇന്ന് കാലത്ത് 6.30ന്റെ കുർബാനക്കുശേഷം രൂപം എഴുന്നള്ളിച്ചുവച്ച് വിവിധ യൂണിറ്റുകളിലേക്കുള്ള അന്‍പു വെഞ്ചരിച്ചു നൽകും. 220 കലാകാരന്മാർ അണിനിരക്കുന്ന മെഗാ ബാൻഡ് മേളം. ഇന്നു കാലത്ത് ആറിനും പത്തിനും വൈകിട്ട് മൂന്നിനും വിശുദ്ധ കുർബാന. തിരുകർമങ്ങൾക്ക് ഫാ. അഭിലാഷ് മുഖ്യകാർമികത്വം വഹിക്കും.