ലോ​ക കാൻ​സ​ർ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, February 5, 2023 1:06 AM IST
കോ​ട്ട​പ്പു​റം: കോ​ട്ട​പ്പു​റം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും കാ​രി​ത്താ​സി​ന്‍റെ ആ​ശാ​കി​ര​ണം കാ​ൻ​സ​ർ കാന്പ​യി​ന്‍റെ​യും നേതൃത്വ​ത്തി​ൽ കാൻ​സ​ർ ബോ​ധ​വ​ത്ക്ക​ര​ണ ദി​നാ​ച​ര​ണം ഇ​ന്ന​ലെ കി​ഡ്സ് കാന്പ​സി​ൽ സം​ഘ​ടി​പ്പി​ച്ചു.
കി​ഡ്സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ ഡ​യ​റ്റീ​ഷ്യ​നും ന്യൂ​ട്രി​ഷ്യ​നി​സ്റ്റു​മാ​യ സം​ഗീ​ത ജോ​ജി കാ​ൻ​സ​ർ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ൽ​കി.
കാ​ൻ​സ​ർ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഡ്സ് ഇ​ന്‍റേ​ണ്‍​ഷി​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ ദൃ​ശ്യാ​വി​ഷ്കാ​ര​വും ഒ​പ്പു ശേ​ഖ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കി​ഡ്സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജാ​പ്സ​ണ്‍ കാ​ട്ടു​പ​റ​ന്പി​ൽ, ഫാ. ​ജോ​ജോ പ​യ്യ​പ്പി​ള്ളി, കി​ഡ്സ് കോ​ഡി​നേ​റ്റ​ർ ഗ്രേ​സി ജോ​യ്, എ​സ്എ​ച്ച്ജി പ്ര​വ​ർ​ത്ത​ക റീ​ന ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.