സം​സ്ഥാ​ന ബ​ജ​റ്റും തൃ​ശൂ​രും
Saturday, February 4, 2023 1:11 AM IST
തൃശൂർ: മു​സി​രി​സ് പ​ദ്ധ​തി​ക്ക് 17 കോ​ടി നീ​ക്കി​വെ​ച്ച​പ്പോ​ൾ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന് ആ​റു കോ​ടി നീ​ക്കി​വ​ച്ചു. പാ​ർ​ക്ക് ഈ ​വ​ർ​ഷം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നം. തൃ​ശൂ​ർ പൂ​ര​മ​ട​ക്ക​മു​ള്ള പൈ​തൃ​ക പൂ​ര​ങ്ങ​ൾ​ക്ക് എ​ട്ടു കോ​ടി വ​ക​യി​രു​ത്തി.ല​ളി​ത​ക​ല അ​ക്കാ​ദ​മി​ക്കു കീ​ഴി​ലു​ള്ള ഫെ​ല്ലോ​ഷി​പ്പു​ക​ൾ വ​ർ​ധി​പ്പി​ക്കും. കൈ​ര​ളി ശ്രീ ​തീ​യ​റ്റ​റു​ക​ളു​ടെ ആ​ധു​നി​ക വ​ത്ക​ര​ണം തൃ​ശൂ​രി​നും ന​ല്ല തീ​യ​റ്റു​ക​ൾ ല​ഭി​ക്കാ​നി​ട​യാ​ക്കും.
അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി ഒ​രു കോ​ടി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​ക്ക്് മ​ല​യാ​ള സാ​ഹി​ത്യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു കോ​ടി​യും ന​ൽ​കും. സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ​ക്ക് 98 കോ​ടി നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​തി​ന്‍റെ നേ​ട്ടം തൃ​ശൂ​രി​നു​മു​ണ്ടാ​കും.
ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള 135 കോ​ടി ജി​ല്ല​യു​ടെ ടൂ​റി​സം മേ​ഖ​ല​യ്ക്കും ഗു​ണം ചെ​യ്യും.
മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​നു​ള്ള 237.27 കോ​ടി​യി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നും വി​ഹി​ത​മു​ണ്ടാ​കും. എ​ല്ലാ ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ലും കാ​ൻ​സ​ർ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന​തും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളോ​ടു ചേ​ർ​ന്ന് കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​യി കേ​ന്ദ്രം സ​ജ്ജ​മാ​ക്കു​മെ​ന്ന​തും ജി​ല്ല​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല ആ​ശ്വാ​സ​ത്തോ​ടെ കാ​ണു​ന്നു.
കൊ​ച്ചി - പാ​ല​ക്കാ​ട് ബം​ഗ​ളൂ രു ഇ​ട​നാ​ഴി​ക്കാ​യി സ്പെ​ഷൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ൾ രൂ​പീ​ക​രി​ക്കാ​ൻ 200 കോ​ടി നീ​ക്കിവ​ച്ച​ത് വ്യ​വ​സാ​യ പു​രോ​ഗ​തി​ക്കി​ട​യാ​ക്കു​ന്ന പ്ര​ഖ്യാ​പ​ന​മാ​യി.
ദേ​ശീ​യ​പാ​ത ഉ​ൾ​പ്പ​ടെ​യു​ള്ള റോ​ഡു​ക​ൾ​ക്കും പാ​ല​ങ്ങ​ൾ​ക്കും 1144 കോ​ടി​യെ​ന്ന​ത് ജി​ല്ല​യ്ക്ക് നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നു പ്ര​തീ​ക്ഷ.
എ​ല്ലാ ജി​ല്ല​യി​ലും ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​ത് തൃ​ശൂ​രി​നും ല​ഭി​ക്കും.
ക​ള​ക്ട​റേ​റ്റു​ക​ളി​ൽ പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി അ​ധി​ക സ്ഥ​ലം സൃ​ഷ്ടി​ക്കു​മെ​ന്ന​തും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ സം​സ്ഥാ​ന ചേം​ബ​ർ ക​ള​ക്ട​റേ​റ്റു​ക​ളി​ൽ സ്ഥാ​പി​ക്കു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​നം തൃ​ശൂ​ർ ജി​ല്ല ക​ള​ക്ട​റേ​റ്റും പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന പ്ര​ഖ്യാ​പ​ന​മാ​യി.
കേ​ര​ള ഫീ​ഡ്സ് ലി​മി​റ്റ​ഡി​ന്‍റെ പ​ദ്ധ​തി വി​ഹി​തം ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് 20 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത് തൃ​ശൂ​രി​ന് നേ​ട്ട​മാ​ണ്.
നി​ക്ഷേ​പ​ക​ർ കാ​ത്തി​രു​ന്ന ക​രു​വ​ന്നൂ​ർ പാ​ക്കേ​ജി​നെ​ക്കു​റി​ച്ച് ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
പ​ത്തു​കോ​ടി നീ​ക്കി​വെ​ച്ച ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ പെ​രി​ങ്ങ​ൽ​കു​ത്ത് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
കേ​ര​ള സ്റ്റേ​റ്റ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ്യൂ​സി​യ​ത്തി​ന്‍റെ ചാ​ല​ക്കു​ടി സെ​ന്‍റ​റി​ന്‍റെ വി​ക​സ​ന​ത്തി​നും തു​ക അ​നു​വ​ദി​ച്ചു.
ശാ​സ്ത്ര സാ​ങ്കേ​തി മ്യൂ​സി​യ​ത്തി​ന്‍റെ കീ​ഴി​ൽ ചാ​ല​ക്കു​ടി​യി​ൽ സ്ഥാ​പി​ക്കു​ന്ന പ്ലാ​ന​റ്റോ​റി​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും.
തൃ​ശൂ​ർ മൃ​ഗ​ശാ​ല​യു​ടെ ന​വീ​ക​ര​ണ​ത്ത​ിനും പു​തി​യ മൃ​ഗ​ങ്ങ​ളെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വെ​ർ​ച്വ​ൽ പെ​റ്റ് അ​ഡോ​പ്ഷ​ൻ പ​ദ്ധ​തി​ക്കാ​യി തു​ക വ​ക​യി​രു​ത്തി.
തൃ​ശൂ​ർ കു​ന്നം​കു​ളം ഗ​വ.​ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ സ്ഥാ​പി​ച്ച സ്പോ​ർ​ട്സ് വി​ഭാ​ഗ​ത്തി​ന് ഹോ​സ്റ്റ​ൽ, മെ​സ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ 3.60 കോ​ടി രൂ​പ വ​ക​യി​രു​ത്തി.
എളനാട് - വാണിയന്പാറ റോ ഡ് വികസനത്തിനും ചാല ക്കുടി മണ്ഡലത്തിലെ വാഴച്ചാലിൽ ഗോ ത്രവർഗ പൈതൃക സംരക്ഷണ കേന്ദ്രം നിർമിക്കുന്നതിനും അ ഞ്ച് കോടി രൂപ വീതം വകയിരു ത്തി. ഇരിങ്ങാലക്കുട കോന്തിപു ലം പാടത്ത് സ്ഥിരം തടയണ നി ർമിക്കുന്നതിന് 12.21 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പ​ടി​യൂ​ർ പൂ​മം​ഗ​ലം കോ​ൾ വി​ക​സ​ന​ത്തി​ന് മൂ​ന്നു​കോ​ടി,
കൊ​ന്പി​ടി​ഞ്ഞാ​മാ​ക്ക​ൽ ജം​ഗ്ഷ​ൻ വി​ക​സ​നം (50 കോ​ടി), ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർടി​സി ബ​സ് സ്റ്റാ​ന്‍ഡ് ചു​റ്റു​മ​തി​ൽ (അ​ഞ്ചു കോ​ടി), കാ​ട്ടൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്് സെ​ന്‍റ​റി​നു പു​തി​യ കെ​ട്ടി​ടം (ര​ണ്ടു കോ​ടി), ന​ന്തി ടൂ​റി​സം പ​ദ്ധ​തി (പ​ത്തു കോ​ടി), അ​വു​ണ്ട​ർ​ചാ​ൽ പാ​ലം (24 കോ​ടി), ക​രു​വ​ന്നൂർ സൗ​ത്ത് ബ​ണ്ട് റോ​ഡ് (85.35 കോ​ടി), വെ​ള്ളാ​നി പു​ളി​യം​പാ​ടം സ​മ​ഗ്രപു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി (3.25 കോ​ടി), കെ​എ​ൽഡി​സി ക​നാ​ൽ ഷ​ണ്‍​മു​ഖം ക​നാ​ൽ സം​യോ​ജ​നം (20 കോ​ടി), ഇ​രി​ങ്ങാ​ല​ക്കു​ട ബൈ​പാ​സ് റോ​ഡ് ഉ​യ​ർ​ത്തി കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണം (50 കോ​ടി), ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​എംആ​ർഐ ​സി ടി ​സ്കാ​ൻ ഉ​ൾ​പ്പെ​ടെ സ്കാ​നിം​ഗ് യൂ​ണി​റ്റ് (15 കോ​ടി), ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം (10 കോ​ടി), മുരി​യാ​ട് - വേളൂ​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി (72 കോ​ടി), ജു​ഡീ​ഷ്യ​ൽ കോ​ർ​ട്ട് കോം​പ്ല​ക്സ് ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം (67 കോ​ടി), ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി (50 കോ​ടി), ക​നോ​ലി ക​നാ​ൽ വീ​തി​യും ആ​ഴ​വും കൂ​ട്ട​ൽ (50 കോ​ടി), കെ​ട്ടു​ചി​റ സ്ലൂ​യി​സ് കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം (15 കോ​ടി) എ​ന്നി​വ ബ​ജ​റ്റി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റി​റ്റേ​ഷ​നു​ള്ള ബ​ജ​റ്റ് വി​ഹി​തം 12 കോ​ടി​യാ​യി വ​ർ​ദ്ധി​പ്പി​ച്ചു. ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ത് 10 കോ​ടി​യാ​ണ്.
ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യ പെ​രി​ഞ്ഞ​നം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 10 കോ​ടി രൂ​പ​യും എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ന​യം ദ്വീ​പി​നെ ബ​ന്ധി​പ്പി​ക്കു​ന്ന കൂ​ന​ൻ പാ​ല​ത്തി​നു വേ​ണ്ടി ബ​ജ​റ്റി​ൽ 1.5കോടിയും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ ജ​ന​ത​യ്ക്ക് വീ​ടും സ്ഥ​ല​വും വാ​ങ്ങു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​ന്ന വ​ലി​യ ആ​ശ്വാ​സ പ​ദ്ധ​തി​യാ​യ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വു​മാ​ദ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പോ​കു​ന്ന​തും ക​യ്പ​മം​ഗ​ല​ത്താ​ണ്.