35 ഗ്രാം ​എംഡിഎംഎ പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Saturday, February 4, 2023 1:09 AM IST
കൊ​ര​ട്ടി: 35 ഗ്രാം ​എം​ഡി.​എം.​എ. പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പ​രി​യാ​രം സ്വ​ദേ​ശി അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ (26) എ​ന്ന​യാ​ളെ​യാ​ണ് കൊ​ര​ട്ടി സി.​ഐ.​ബി.​കെ അ​രു​ണും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി ദേ​വ​രാ​ജ​ഗി​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ബോം​ബെ ത​ല​യ​ൻ ഷാ​ജി എ​ന്ന ച​ക്കാ​ല​യ്ക്ക​ൽ ഷാ​ജി (48) യു​ടെ വീ​ട്ടി​ൽ ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 ന് ​കൊ​ര​ട്ടി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നാ​യ 35ഗ്രാം ​എം.​ഡി.​എം.​എ. പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ എം​ഡിഎം​എ യുമാ​യി പോ​യ പോ​ട്ട ഉ​റു​ന്പ​ൻ ക്കു​ന്ന് സ്വ​ദേ​ശി പ​യ്യ​പ്പി​ള്ളി ബോ​ബ​ൻ(37), പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി പ​ന​ഞ്ചി​ക്ക​ൽ നി​ധി​ൻ(30)​എ​ന്നി​വ​രെ​യും അ​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മു​ഖ്യ പ്ര​തി ബോംബെ ത​ല​യ​ൻ ഷാ​ജി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ളും മ​റ്റും വ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ർ​ട്ടി​ൻ അ​റ​സ്റ്റി​ലാ​യ​ത്. പ​രി​യാ​ര​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും എം.​ഡി.​എം.​എ.​ശേ​ഖ​രി​ക്കു​ന്ന​തി​നും മ​റ്റു​ള്ള​വ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കും മ​റ്റും മാ​ർ​ട്ടി​ൻ കൂ​ട്ടു​നി​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചാ​ല​ക്കു​ടി​യി​ലും അ​ട​ക്കം മൂ​ന്നു ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും ജ​യി​ലി​ൽ കി​ട​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ദു​ർ​ന്ന​ട​പ്പ് സ്വ​ഭാ​വ​മു​ള്ള കേ​സി​ൽ ന​ല്ല​ന​ട​പ്പ് ജാ​മ്യ​ത്തി​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ പാ​ല​ക്കാ​ട് പി​ടി​ച്ച ക​ഞ്ചാ​വു കേ​സി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും ഇ​യാ​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും മ​റ്റു ബ​ന്ധ​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് സി.​ഐ.​ബി.​കെ.​അ​രു​ണ്‍ പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ.​ഷാ​ജു എ​ട​ത്താ​ട​ൻ, സീ​നി​യ​ർ സി.​പി.​ഒ.​മാ​രാ​യ പി.​കെ.​സ​ജീ​ഷ്, വി.​ആ​ർ.​ര​ഞ്ജി​ത്ത്, ജി​ബി​ൻ വ​ർ​ഗീ​സ്, അ​നൂ​പ് ദേ​വ​സി എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് ടീ​മും ഉ​ണ്ടാ​യി​രു​ന്നു.