ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​കീ​യ​മാ​ക്കി​യ റോ​യ​ൽ ട്രാ​ക്ക് 15-ാം വ​ർ​ഷ​ത്തി​ലേ​ക്ക്
Wednesday, February 1, 2023 12:38 AM IST
കൊ​ര​ട്ടി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​കീ​യ​മാ​ക്കി​യ കൊ​ര​ട്ടി​യി​ലെ റോ​യ​ൽ ട്രാ​ക്ക് ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി 15-ാം വ​ർ​ഷ​ത്തി​ലേ​ക്ക്. നേ​ത്ര​ദാ​ന​മെ​ന്ന ആ​ശ​യം ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി​യ റോ​യ​ൽ ട്രാ​ക്ക് ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ക്കാ​ല​ത്തെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ജന്മനാ​ൽ അ​ന്ധ​ത ബാ​ധി​ച്ച മൂ​ന്നൂ​റി​ൽ പ​രം പേ​ർ​ക്ക് കാ​ഴ്ച ന​ൽ​കി. അ​ങ്ക​മാ​ലി എ​ൽഎ​ഫ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
വാ​ർ​ഷി​ക സ​മ്മേ​ള​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു വാ​ഴ​പ്പി​ള്ളി അ​ധ്യ​ക്ഷ​നാ​യി. സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത നേ​രി​ടു​ന്ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ക​ട്ട​പ്പു​റം വാ​യ​ന​ശാ​ല​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി​യ​തി​നൊ​പ്പം ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൊ​ര​ട്ടി പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള 39 കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ച്ച നൂ​റു ക​ണ​ക്കി​ന് നേ​ത്ര​ദാ​ന സ​മ്മ​ത പ​ത്ര​ങ്ങ​ൾ സം​ഘ​ട​ന​യ്ക്ക് കൈ​മാ​റി. കൊ​ര​ട്ടി​യെ സ​ന്പൂർ​ണ നേ​ത്ര​ദാ​ന ഇ​ട​വ​ക​യാ​ക്കി​യു​ള്ള പ്ര​ഖ്യാ​പ​ന​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. കേ​ര​ള ഐ ​ബാ​ങ്ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ.​പോ​ൾ മാ​സ്റ്റ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൊ​ര​ട്ടി പ​ള്ളി വി​കാ​രി ഫാ.​ജോ​സ് ഇ​ട​ശേ​രി, അ​ങ്ക​മാ​ലി എ​ൽ.​എ​ഫ്.​ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് വാ​ളൂ​ക്കാ​ര​ൻ, കൊ​ര​ട്ടി സി.​ഐ.​ബി.​കെ.​അ​രു​ണ്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ചാ​ക്ക​പ്പ​ൻ പോ​ൾ, ഫാ.​ഡേ​വി​സ് ചി​റ​മ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ തോ​മ​സ്, ടി.​പി. സു​ധീ​ർ, പൗ​ലോ​സ് ക​ണ്ണ​ന്പു​ഴ, സ​ണ്ണി നാ​ൽ​പ്പാ​ട്ട്, പി.​എ. ഇ​സ്മ​യി​ൽ, പി.​ടി.​ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.