ഗാ​ന്ധി​സ്മൃ​തി ഉ​ണ​ർ​ത്തി നീ​ഡ്സ് ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു
Tuesday, January 31, 2023 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം ര​ക്ത​സാ​ക്ഷി​ത്വ​ദി​നം നീ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. നീ​ഡ്സ് ന​ട​ത്തി വ​രു​ന്ന മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന മ​ഹാ​ത്മാ പാ​ദ​മു​ദ്ര @90 ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഈ ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട റ​സ്റ് ഹൗ​സ് അ​ങ്ക​ണ​ത്തി​ൽ ഗാ​ന്ധി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ക്കാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും തു​ട​ർ​ന്ന് സ്മ​ര​ണ സം​ഗ​മ​വും ന​ട​ന്നു.
മു​ൻ സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പും നീ​ഡ്സ് പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​ഫ.​ആ​ർ.​ജ​യ​റാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​ഡി​നേ​റ്റ​ർ സി,​എ​സ്.​അ​ബ്ദു​ൾ ഹ​ഖ്, റി​നാ​സ് താ​ണി​ക്ക​പ്പ​റ​ന്പി​ൽ, പി.​ടി.​ജോ​ർ​ജ്, ഇ.​പി.​സ​ഹ​ദേ​വ​ൻ, പി.​ആ​ർ.​സ്റ്റാ​ൻ​ലി, ജോ​ണ്‍ ഗ്രേ​ഷ്യ​സ്, പി.​കെ.​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.