പൊ​യ്യ​യി​ൽ തീ​പി​ടിത്തം; പ​ത്ത് ഏ​ക്ക​ർ പ​റ​ന്പ് ക​ത്തി
Tuesday, January 31, 2023 12:47 AM IST
മാ​ള: പൊ​യ്യ​യി​ൽ ഉ​ണ്ടാ​യ വ​ൻ​തീ​പി​ടിത്തം പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ത്തേ​ക്ക​ർ പ​റ​ന്പ് തീ ​പ​ട​ർ​ന്ന് ക​ത്തി. ജ​ന​വാ​സ മേ​ഖ​ല​ക്കു സ​മീ​പ​മു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.

പൊ​യ്യ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 12ലെ ​താ​ഴ് വാ​രം പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 10 ഏ​ക്ക​ർ വ​രു​ന്ന ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. വൈ​ദ്യു​തി ലൈ​ൻ ഇ​തി​ന് ന​ടു​വി​ലൂ​ടെ പോ​കു​ന്നു​ണ്ട്. ഇ​ത് ഷോ​ർ​ട്ട് ആ​യ​താ​ണ് തീ​പി​ടിത്ത​ത്തി​നു കാ​ര​ണ​മെ​ന്ന​റി​യു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. പ​റ​ന്പി​ലെ ചെ​റി​യ തെ​ങ്ങു​ക​ൾ ക​ത്തി ന​ശി​ച്ചു. താ​ഴെ കൂ​ട്ടി​യി​ട്ടി​രു​ന്ന നി​ര​വ​ധി നാ​ളി​കേ​ര​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. അ​തേ​സ​മ​യം ആ​ള​പാ​യം ഇ​ല്ല.

തീ​പി​ടിത്ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ക്ഷു​ഭി​ത​രാ​യി. ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ശേ​ഷി​ക്കു​ന്ന പു​ല്ലു​ക​ൾ ഉ​ട​ൻ വെ​ട്ടി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ട​മ ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​യ​ത്.