43 ഇ​നം അ​പൂ​ർ​വ വൃ​ക്ഷ​ത്തൈ​ക​ൾ ’റീ​ജ​ൻ​സി’​യി​ൽ
Thursday, January 26, 2023 12:54 AM IST
തൃ​ശൂ​ർ: രാ​മാ​യ​ണ​ത്തി​ലെ സീ​ത അ​ശോ​ക​വ​ന​ത്തി​ൽ ത​പ​സ​നു​ഷ്ഠി​ക്കാ​ൻ ത​ണ​ലി​ട​മാ​യി തെ​ര​ഞ്ഞെ​ടു​ത്തെ​തെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ശിം​ശ​പ വൃ​ക്ഷം അ​ട​ക്കം 43 ഇ​നം അ​പൂ​ർ​വ വൃ​ക്ഷ​ത്തൈ​ക​ൾ കു​ട്ട​നെ​ല്ലൂ​ർ റീ​ജ​ൻ​സി ക്ല​ബ് കാ​ന്പ​സി​ൽ ന​ടു​ന്നു.
സ​ന്യാ​സി​മാ​രു​ടെ ക​മ​ണ്ഡ​ലു ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കാ​യ്ക​ളു​ണ്ടാ​കു​ന്ന സ​ന്യാ​സി വൃ​ക്ഷം, സ​ർ​പ്പ​ങ്ങ​ളെ​പ്പോ​ലെ വ​ള​ഞ്ഞു​പു​ള​ഞ്ഞ ശി​ഖി​ര​ങ്ങ​ളു​ള്ള നാ​ഗ​ലിം​ഗം മ​രം, രു​ദ്രാ​ക്ഷം, കു​ന്തി​രി​ക്കം, ഈ​ന്ത​പ്പ​ന, ക​ർ​പ്പൂ​രം, ര​ക്ത​ച​ന്ദ​നം, ച​ന്ദ​നം, അ​ത്തി, ശി​വ​കു​ണ്ഡ​ലം, റോ​യ​ൽ പാം ​തു​ട​ങ്ങി​യ​വ​യാ​ണ് ന​ട്ടു​വ​ള​ർ​ത്തു​ന്ന വൃ​ക്ഷ​ത്തൈ​ക​ൾ.
നാ​ട​ൻ ഇ​ന​ങ്ങ​ളാ​യ ക​ണി​ക്കൊ​ന്ന, ചെ​ന്പ​കം, ചു​വ​ന്ന മ​ന്ദാ​രം, ഒൗ​ഷ​ധ ഇ​ന​ങ്ങ​ളാ​യ അ​ശോ​കം, കൂ​വ​ളം, ഇ​ല​ഞ്ഞി, ല​ക്ഷ്മി ത​രു, മ​ണി​മ​രു​ത് തു​ട​ങ്ങി​യ​വ​യും ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്.
1992 മു​ത​ൽ റീ​ജ​ൻ​സി ക്ല​ബ് കാ​ന്പ​സി​ൽ ഇ​ത്ത​രം അ​പൂ​ർ​വ​യി​നം മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്നു. അ​വ​യി​ൽ ചി​ല​തു ന​ശി​ച്ചു​പോ​യ​തി​നാ​ലാ​ണ് വീ​ണ്ടും തൈ​ക​ൾ ശേ​ഖ​രി​ച്ചു ന​ട്ടു വ​ള​ർ​ത്തു​ന്ന​ത്. മു​പ്പ​തു വ​ർ​ഷ​മാ​യി തൈ​ക​ളു​ടെ പ​രി​ച​ര​ണം ക്ല​ബി​ന്‍റെ അ​യ​ൽ​വാ​സി​കൂ​ടി​യാ​യ ഡോ. ​ജേ​ക്ക​ബ് പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.
റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇന്നു ​രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ പു​തി​യ തൈ​ക​ൾ ന​ടും. റീ​ജ​ൻ​സി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​താ​പ് വ​ർ​ക്കി, സെ​ക്ര​ട്ട​റി ഷാ​ജു തെ​ക്കൂ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ റാ​ൻ​സ്, ’ഗ്രീ​ൻ’ ക​ണ്‍​വീ​ന​ർ ഡോ. ​ജേ​ക്ക​ബ് പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൈ​ക​ൾ ന​ടു​ന്ന​ത്.