തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Thursday, January 26, 2023 12:54 AM IST
ചേ​ർ​പ്പ്: അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കി​ട​ങ്ങ​ൻ നി​ർ​വ​ഹി​ച്ചു.
ഇ​ന്ന​ലെ പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, കൂ​ടു​തു​റ​ക്ക​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച, യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ന്പ് വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.​ മേ​ഘാ​ല​യ സെ​ന്‍റ് ജോ​ണ്‍ മേ​രി വി​യാ​നി കാ​ത്ത​ലി​ക് മി​ഷ​ൻ ഇ​ട​വ​ക വി​കാ​രി ഫാ.​ ഡി​നു വെ​ന്പി​ൽ കാ​ർ​മി​ക​നാ​യി.​ അ​ന്പ് സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12 സെ​റ്റ് ബാ​ന്‌ഡ് സെ​റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ​ബാ​ന്‍റ് സെ​റ്റ് വി​സ്മ​യ കാ​ഴ്ച​യാ​യി. ഇ​ന്ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. ​മ​ര​ത്താ​ക്ക​ര പ​ള്ളി വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​കും.​
മു​ല്ല​ശ്ശേ​രി പ​ള്ളി ആ​ക്ടിം​ഗ് വി​കാ​രി ഫാ. ​യേ​ശു​ദാ​സ് നെ​ടു​ന്പാ​ക്കാ​ര​ൻ സ​ന്ദേ​ശം ന​ൽ​കും.​വൈ​കീ​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഇ​രു​ന്നൂ​റ്റി ഇ​രു​പ​താം തി​രു​നാ​ൾ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​ന്നി​റ്റു ഇ​രു​പ​ത് പ​ട്ടു​കു​ട​ക​ൾ അ​ണി​നി​ര​ത്തും.​ വൈ​കീ​ട്ട് ഏ​ഴി​ന് വ​ർ​ണ​മ​ഴ, തി​രു​മു​റ്റ​മേ​ളം, വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, ഇ​ട​വ​ക​യി​ൽ​നി​ന്ന് മ​രി​ച്ചു​പോ​യ​വ​ർ​ക്കു​വേ​ണ്ടി കു​ർ​ബാ​ന, പൊ​തു ഒ​പ്പീ​സ്, വൈ​കി​ട്ട് ഏ​ഴി​ന് മൂ​വാ​റ്റു​പു​ഴ ഏ​യ്ഞ്ച​ൽ വോ​യ്സി​ന്‍റെ ഗാ​ന​മേ​ള എ​ന്നി​വ​യു​ണ്ടാ​കും.