മു​റ്റി​ച്ചൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യു​ടെ കൂ​ദാ​ശ 29ന്
Wednesday, January 25, 2023 12:50 AM IST
അ​ന്തി​ക്കാ​ട്: മു​റ്റി​ച്ചൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം 29ന് 2.30 ന് ​തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന് പു​ത്ത​ൻ​പീ​ടി​ക പ​ള്ളി വി​കാ​രി ഫാ. ​റാ​ഫേ​ൽ താ​ണി​ശേ​രി പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച 2.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പ​ഴു​വി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ പോ​ൾ താ​ണി​ക്ക​ൽ, ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.
പു​ത്ത​ൻ​പീ​ടി​ക ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ 1976 ൽ ​സ്ഥാ​പി​ച്ച ക​പ്പേ​ള 5000 സ്ക്വ​യ​ർ ഫീ​റ്റി​ൽ ആ​ണ് പു​തു​ക്കി പ​ണി​തി​രി​ക്കു​ന്ന​ത്. പു​തി​യ പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം 2012 ൽ ​നി​ർ​വ​ഹി​ച്ച​ത് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലാണ്. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ണ്‍ വെ​ള്ളാ​ട്ടു​ക​ര, കൈ​ക്കാ​ര​ൻ ഡെ​യ്സ​ൻ അ​രി​ന്പൂ​ർ, സെ​ക്ര​ട്ട​റി പി.​വി. പോ​ൾ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ദേ​വ​സി വി ​എ​ലു​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.