മു​ടി​ക്കോ​ട് സെ​ന്‍റ​റി​ൽ ബൈ​ക്ക് ഇ​ടി​ച്ച് അ​പ​ക​ടം: ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Friday, December 9, 2022 12:51 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത മു​ടി​ക്കോ​ട് സെ​ന്‍റ​റി​ൽ ബൈ​ക്കി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ട​ക്കു​ഞ്ചേ​രി പ​ന്ത​ലാം​പാ​ടം പു​തു​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ സ​ബൂ​റ (67), ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പീ​ച്ചി വെ​ള്ള​ക്കാ​രി​ത്ത​ടം സ്വ​ദേ​ശി ശ​ശി എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ​യും തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന സ​ബൂ​റ​യെ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ശ​ശി തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​ണ്.