കു​ട്ട​നെ​ല്ലൂ​ർ ബാ​ങ്ക്: പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്
Tuesday, December 6, 2022 12:40 AM IST
പു​ത്തൂ​ർ: കു​ട്ട​നെ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ബാ​ങ്ക് അ​ധി​കൃ​ത​ർ. അ​ത്യാ​വ​ശ്യക്കാർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വ​രെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ​ർ ചെ​യ്തു തു​ട​ങ്ങി. അ​തേ​സ​മ യം കൈ​വ​ശം 20,000 രൂ​പ വ​രെ മാ​ത്ര​മാ​ണു ന​ൽ​കു​ന്ന​ത്.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക്ക​ാർ​ക്കു പ​രി​ധി​യി​ല്ലാ​തെ പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.