അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു​മു​ത​ൽ
Monday, December 5, 2022 12:55 AM IST
കൊ​ട​ക​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര പ്ര​സ​ന്‍റേ​ഷ​ൻ കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 22ാമ​ത് അ​ഖി​ല കേ​ര​ള​ഇ​ന്‍റ​ർ സ്കൂ​ൾ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്(​പെ​ണ്‍​കു​ട്ടി​ക​ൾ) ഇ​ന്നും നാ​ളേ​യു​മാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ആ​തി​ഥേ​യ​രാ​യ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ന്‍റെ എ, ​ബി ടീ​മു​ക​ൾ​ക്ക് പു​റ​മെ കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട്, കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ്, പൂ​വ​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ്, കോ​ട്ട​പ്പു​റം സെ​ന്‍റ് ആ​ൻ​സ്, പു​ല്ലേ​ങ്കു​ളം എ​സ്എ​ൻ എ​ന്നീ സ്കൂ​ൾ ടീ​മു​ക​ളും ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.
ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ര​ണ്ടി​ന് ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ പ​രി​ശീ​ല​ക​ൻ ബി​ജോ​യ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​ല്ലി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​റി​ന് വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന​ച​ട​ങ്ങ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ പൊ​ലീ​സ് അ​ക്കാ​ദ​മി അ​സി. ഡ​യ​റ​ക്ട​ർ പി. ​വാ​ഹി​ദ് സ​മ്മാ​ന​ദാ​നം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​സ്മി​ൻ, കാ​യി​കാ​ധ്യാ​പി​ക സി​സ്റ്റ​ർ ജ​നീ​വ, അ​ധ്യാ​പി​ക റെ​ക്സി, പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ സി.​പി. ജോ​ണ്‍​സ​ൻ, ശ്രീ​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.