പ​ടി​യൂ​രി​ൽ മൂ​ന്ന് റോ​ഡു​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു; നി​ർ​മാ​ണം എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന്
Sunday, December 4, 2022 1:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച മൂ​ന്നു പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് അ​ഞ്ചി​ലെ ശ്രീ ​അ​ണ്ടി​ക്കോ​ട്ട് ച​ക്ക​പ്പ​ൻ റോ​ഡ്, വാ​ർ​ഡ് നാ​ലി​ലെ മ​ഹാ​ത്മ റോ​ഡി​ന്‍റെ സൈ​ഡ് കെ​ട്ടി സം​ര​ക്ഷ​ണം, എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജ് കോ​ള​നി റോ​ഡ് എ​ന്നീ മൂ​ന്ന് പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.

ഠാ​ണ ച​ന്ത​ക്കു​ന്ന് ജം​ഗ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ശ്രീ ​അ​ണ്ടി​ക്കോ​ട്ട് ച​ക്ക​പ്പ​ൻ റോ​ഡ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. മ​ഹാ​ത്മ റോ​ഡി​ന്‍റെ സൈ​ഡ് കെ​ട്ടി സം​ര​ക്ഷ​ണം 7.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചും, എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജ് കോ​ള​നി റോ​ഡ് 8.50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​രം, ശ്രീ ​അ​ണ്ടി​ക്കോ​ട്ട് ച​ക്ക​പ്പ​ൻ റോ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ, മു​ൻ എം​എ​ൽ​എ പ്ര​ഫ. കെ.​യു. അ​രു​ണ​ൻ മാ​സ്റ്റ​ർ, സു​ധ ദി​ലീ​പ്, രാ​ജേ​ഷ് അ​ശോ​ക​ൻ, കെ.​വി. സു​കു​മാ​ര​ൻ, ലി​ജി ര​തീ​ഷ്, ടി.​വി. വി​ബി​ൻ, ജ​യ​ശ്രീ​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.