കനകമലയിൽ യേ​ശു​വി​ന്‍റെ തി​രു​സ്വ​രൂ​പം ഒ​രു​ക്കി ഡീ​ക്ക​ൻ പ്ര​വീ​ണ്‍ പു​ത്ത​ൻ​പു​ര​യി​ൽ
Sunday, December 4, 2022 1:03 AM IST
കൊ​ട​ക​ര: ക​ന​ക​മ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന പാ​ത​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച പ്രാ​രം​ഭ പ്രാ​ർ​ഥ​ന സ്ഥ​ല​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ഡീ​ക്ക​ൻ പ്ര​വീ​ണ്‍ പു​ത്ത​ൻ​പു​ര​യി​ലി​ന്‍റെ ക​റ​യ​റ്റ വി​ശ്വാ​സ​വും ക​ലാ​ചാ​തു​രി​യു​മാ​ണ്.

ക​ന​ക​മ​ല തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു​മാ​സ​ത്തെ ശു​ശ്രൂ​ഷ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യായ ഡീ​ക്ക​ൻ പ്ര​വീ​ണാ​ണ് തീ​ർ​ഥാ​ട​ന പാ​ത​യി​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കു​ള്ള സ്ഥ​ലം മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ​ത്. യേ​ശു​ദേ​വ​ൻ ഗ​ദ്സെ​മ​ൻ തോ​ട്ട​ത്തി​ൽ ഏ​ക​നാ​യി പ്രാ​ർ​ഥ​നാ​നി​ര​ത​നാ​യി​രി​ക്കു​ന്ന ശി​ല്പം ഡീ​ക്ക​ന്‍റെ ക​ര​വി​രു​തി​ൽ രൂ​പ​പ്പെ​ട്ട​താ​ണ്. ഒ​രു മാ​സം കൊ​ണ്ടാ​ണ് സി​മ​ന്‍റു​പ​യോ​ഗിച്ച് ​ശി​ല്​പം ഡീ​ക്ക​ൻ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത​ത്. ദി​വ​സ​വും രാ​ത്രി​യി​ലാ​ണ് ഇ​തി​നു​ള്ള സ​മ​യം ഡീ​ക്ക​ൻ പ്ര​വീ​ണ്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് ക​ന​ക​മ​ല ഇ​ട​വ​ക​യി​ൽ നി​ന്ന് സ്ഥ​ലം മാ​റി​യ ഡീ​ക്ക​ൻ പ്ര​വീ​ണ്‍ ജ​നു​വ​രി അ​ഞ്ചി​ന് കാ​സ​ർ​ഗോ​ഡ് കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക പ​ള്ളി​യി​ൽ വ​ച്ച് ക​ല്യാ​ണ്‍ രൂ​പ​ത ബി​ഷ​പ് മാ​ർ തോ​മ​സ് ഇ​ല​വ​നാ​ലി​ൽ നി​ന്ന് വൈ​ദി​കപ​ട്ടം സ്വീ​ക​രി​ക്കും.