ഇ-ലേ​ണിം​ഗ്: ര​ണ്ടാം​സ്ഥാ​നം നേടി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്
Sunday, December 4, 2022 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ-ലേ​ണിം​ഗി​നു​ള്ള 2019 - 20, 20-21 വ​ർ​ഷ​ങ്ങ​ളി​ലെ സം​സ്ഥാ​ന​ത​ല ഇ ​ഗ​വേ​ണ​ൻ​സ് പു​ര​സ്കാ​ര​ത്തി​ന്‍റെ ര​ണ്ടാം സ്ഥാ​നം ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളേ​ജ് ക​ര​സ്ഥ​മാ​ക്കി.
തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ മ​ന്ത്രി ശ്രീ. ​വി. ശി​വ​ൻ​കു​ട്ടി​യി​ൽ നി​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ എ​ലൈ​സ​യും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളു​പ​യോ​ഗി​ച്ചു മി​ക​വു പു​ല​ർ​ത്തി​യ അ​ക്കാ​ദ​മി​ക് സം​വി​ധാ​നം, ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ, ഭ​ര​ണ​മി​ക​വു​ക​ളും കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ സ്റ്റു​ഡ​ന്‍റ് മെ​ന്‍റ​റിം​ഗ് സം​വി​ധാ​ന​ത്തി​നാ​യി നി​ർ​മ്മി​ച്ച പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ക​ലാ​ല​യ​ത്തെ അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്.