മു​ള​കു​പൊ​ടി എ​റി​ഞ്ഞ് വെ​ട്ടി: ഏ​ഴു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Sunday, December 4, 2022 12:59 AM IST
ചാ​വ​ക്കാ​ട്: ചേ​റ്റു​വ​യി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴു യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഒ​രു​മ​ന​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൂ​നം​പു​റ​ത്ത് സു​മേ​ഷ്(24), മേ​പ്പു​റ​ത്ത് മി​ഥു​ൻ(26), മേ​പ്പു​റ​ത്ത് ശ​ര​ത്ത്(26), മ​ന​ന്ത​റ പ്ര​ഗ​ൽ​ഭ(23), കെ​റോ​ട്ട് നി​തു​ൽ(22), ഒ​റ്റ​ത്തെ​ങ്ങ് പെ​രി​ങ്ങാ​ട്ട് അ​ജി​ത്ത് (22), അ​ന്പ​ല​ത്ത് ഫ​യ​സ്(24) എ​ന്നി​വ​രെ​യാ​ണ് എ​സ്എ​ച്ച്ഒ വി​പി​ൻ കെ. ​വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

വ​ട്ടേ​ക്കാ​ട് പു​തി​യ​വീ​ട്ടി​ൽ ബ​ദ​റു​ദ്ദീ​നെ(32) ക​ഴി​ഞ്ഞ ഒ​ന്നി​ന് ഉ​ച്ച​യ്ക്കാ​ണ് സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ബൈ​ക്ക് വാ​ങ്ങി​യ​ത് തി​രി​കെ കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ൽ ബ​ദ​റു​ദ്ദീ​ന്‍റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി​യും മ​ണ​ലും ചേ​ർ​ത്ത് എ​റി​ഞ്ഞ​ശേ​ഷം വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.