പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നം
Saturday, December 3, 2022 1:09 AM IST
ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലെ പ്ര​ഗ​ത്ഭ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നം ഗു​രു​വാ​യൂ​രി​ൽ സം​ഗീ​ത​പ്പെ​രു​മ​ഴ​യാ​യി.​ രാ​വി​ലെ ഒ​ന്പ​തി​ന് മേ​ല്പ ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ തി​ങ്ങിനി​റ​ഞ്ഞ സ​ദ​സി​നു മു​ന്പി​ൽ സൗ​രാ​ഷ്ട്ര രാ​ഗ​ത്തി​ലെ ഗ​ണ​പ​തി സ്തു​തി​യോ​ടെ​യാ​ണു കീ​ർ​ത്ത​നാ​ലാ​പ​നം തു​ട​ങ്ങി​യ​ത്.
ത്യാ​ഗ​രാ​ജ​സ്വാ​മി​ക​ളു​ടെ നാ​ട്ട രാ​ഗ​ത്തി​ലു​ള്ള ജ​ഗ​താ​ന​ന്ദ കാ​ര​ക, ഗൗ​ള രാ​ഗ​ത്തി​ലെ ദു​ഡു​ക്കു​ഗ​ല എ​ന്ന കീ​ർ​ത്ത​ന​വും സാ​ദി​ഞ്ജ​നേ​യും വ​രാ​ളി​യി​ൽ ക​ന​ക​രു​ചി​ര​യും ശ്രീ​രാ​ഗ​ത്തി​ലെ എ​ന്തൊ​രു മ​ഹാ​നു​ഭാ​വ​ലു എ​ന്ന കീ​ർ​ത്ത​ന​വും ആ​ല​പി​ച്ച​തോ​ടെ സം​ഗീ​താ​സ്വാ​ദ​ക​ർ ആ​ന​ന്ദ ല​ഹ​രി​യി​ലാ​യി.​
ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​ന​ത്തി​ൽ സം​ഗീ​ത​ജ്ഞ​രാ​യേ ചേ​ർ​ത്ത​ല കെ.​എ​ൻ. രം​ഗ​നാ​ഥ ശ​ർ​മ, താ​മ​ര​ക്കാ​ട് ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, ഡോ.​ വി.​ആ​ർ. ദി​ലീ​പ് കു​മാ​ർ, വെ​ച്ചൂ​ർ ശ​ങ്ക​ർ, ഗു​രു​വാ​യൂ​ർ മ​ണി​ക​ണ്ഠ​ൻ, ഡോ. ​ബി. അ​രു​ന്ധ​തി, വി​ജ​യ​ല​ക്ഷ​മി സു​ബ്ര​ഹ്മ​ണ്യം, മാ​തം​ഗി സ​ത്യ​മൂ​ർ​ത്തി, ഗു​രു​വാ​യൂ​ർ ഭാ​ഗ്യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​
തി​രു​വി​ഴ ശി​വാ​ന​ന്ദ​ൻ, എ​സ്. ഈ​ശ്വ​രവ​ർ​മ,ഗു​രു​വാ​യൂ​ർ നാ​രാ​യ​ണ​ൻ (വ​യ​ലി​ൻ), വൈ​ക്കം പി.​എ​സ്.​ വേ​ണു​ഗോ​പാ​ൽ, എ​ൻ. ഹ​രി, ഡോ.​ കു​ഴൽ​ മ​ന്ദം ജി.​ രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​ ഹ​രി, കെ.​ ജ​യ​കൃ​ഷ്ണ​ൻ (​മൃ​ദം​ഗം) ജ്യോ​തി​ദാ​സ് ഗു​രു​വാ​യൂ​ർ (​എ​ട​ക്ക) എ​ന്നി​വ​ർ പ​ക്ക​മേ​ള​മൊ​രു​ക്കി.