പായമ്മൽ റോഡ് വീതി കൂട്ടുന്നു
Friday, December 2, 2022 1:12 AM IST
അരിപ്പാലം: പാ​യ​മ്മ​ൽ ശ​ത്രു​ഘ്ന​സ്വാ​മി ക്ഷേ​ത്രം റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് വീ​തി​കൂ​ട്ടാ​ൻ തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ചേ​ലൂ​ർ അ​രി​പ്പാ​ലം റോ​ഡി​ൽ ഒ​ലു​പ്പൂ​ക്ക​ഴ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള അ​നു​ബ​ന്ധ റോ​ഡി​ൽ​വീ​തി കൂ​ട്ടു​ന്ന​ത്.
ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ത​ക​രം​കു​ന്ന​ത്ത് സു​ധാ​ക​ര​ന്‍റെ മ​ക​ൻ രാ​ജു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ ഒ​ര​ടി​യോ​ളം ക​ന​ത്തി​ൽ കോ​ണ്‍​ക്രീ​റ്റു​കൊ​ണ്ട് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും റോ​ഡി​ൽ നി​ന്നി​രു​ന്ന വൈ​ദ്യു​തി​ക്കാ​ലി​ന്‍റെ​യും പാ​യ​മ്മ​ൽ ക്ഷേ​ത്രം ബോ​ർ​ഡി​ന്‍റെ​യും ത​ട​സം മൂ​ലം ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് നി​ക​ത്താ​നോ ടാ​റി​ടാ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല.
പി​ന്നീ​ട് വൈ​ദ്യു​തി​ക്കാ​ലും ക്ഷേ​ത്ര​ത്തി​ന്‍റെ ബോ​ർ​ഡും നീ​ക്കി​യ​തോ​ടെ​യാ​ണ് പ​ണി പു​ന​രാ​രം​ഭി​ച്ച​ത്. റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വു​മൂ​ലം നാ​ല​ന്പ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് വ​ലി​യ ബ​സു​ക​ൾ​ക്ക് ക്ഷേ​ത്രം റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞു​പോ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ര​ണ്ടോ മൂ​ന്നോ ത​വ​ണ പി​ന്നോ​ട്ടെ​ടു​ത്തു​വേ​ണം പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന് വ​ണ്ടി തി​രി​ഞ്ഞ് ക്ഷേ​ത്രം റോ​ഡി​ലേ​യ്ക്ക് ക​യ​റാ​ൻ. വീ​തി കൂ​ട്ടു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​യ​മ്മ​ൽ റോ​ഡി​ലേ​ക്ക് എ​ളു​പ്പം തി​രി​ഞ്ഞു​ക​യ​റാ​ൻ ക​ഴി​യും.