ഗൃ​ഹ​നാ​ഥ​ൻ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, October 7, 2022 11:10 PM IST
കൊ​ട​ക​ര: വീ​ടി​നു സ​മീ​പം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചു. അ​വി​ട്ട​പ്പി​ള്ളി കൊ​ള​ത്തൂ​ക്കാ​ര​ൻ വീ​ട്ടി​ൽ വേ​ലാ​യു​ധ​നാ​ണ്(69) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ.