മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാത്ത ​15 ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, October 7, 2022 1:12 AM IST
കൊ​ര​ട്ടി: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും അ​മി​ത​ഭാ​ര​ം ക​യ​റ്റുകയും ചെയ്ത 15 ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു പി​ഴ ചു​മ​ത്തി കൊ​ര​ട്ടി പോ​ലീ​സ്. സിഐ ബി.​കെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ച​ട്ടം ലം​ഘി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി അ​മി​ത​ഭാ​രം ക​യ​റ്റി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.