വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Friday, October 7, 2022 1:12 AM IST
കൊ​ര​ട്ടി: ത​ദ്ദേ​ശീ​യ​ർ​ക്കും ദേ​ശീ​യ പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​വു​ന്ന വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു. കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യോ​ര​ത്തു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ നി​ർ​വഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 3500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി​ക ടോ​യ്‌ലറ്റ് ബ്ലോ​ക്ക്, ജ​ന​കീ​യ ഹോ​ട്ട​ൽ, ഇ​ക്കോ ഷോ​പ്പ്, ഷോ​പ്പിം​ഗ് ഹാ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ഇ - ​പ​ഞ്ചാ​യ​ത്ത് ആ​ക്കാ​നു​ള്ള ഇ - ​അ​സെ​റ്റ് പ​ദ്ധ​തി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​നം, "സാ​രി ത​രൂ സ​ഞ്ചി​ത​രൂ' പ​ദ്ധ​തി​യും ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ലീ​ല സു​ബ്രഹ്മണ്യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, സ്ഥി​രംസ​മ​തി ചെ​യ​ർ​മാ​ന്മാ​രാ​യ അ​ഡ്വ.​ കെ.​ആ​ർ.​ സു​മേ​ഷ്, കു​മാ​രി ബാ​ല​ൻ, നൈ​നു റി​ച്ചു, ബ്ലോ​ക്ക് മെ​ന്പ​ർ സി​ന്ധു ര​വി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് ത​ച്ചു​പ​റ​ന്പി​ൽ, ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ, പി.​ജി. സ​ത്യ​പാ​ല​ൻ, പോ​ളി സ​ബാ​സ്റ്റ്യ​ൻ, കെ.​പി.​ തോ​മാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടറി പി.​എ​സ്. പ്ര​ദീ​പ്‌കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി​. എ​ൻജി​നീയ​ർ എ.​വി. ആ​ന്‍റു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.