റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ​ാവ​സ്ഥ: ഉ​ന്ന​തതല യോ​ഗം
Friday, October 7, 2022 1:12 AM IST
ക​യ്പ​മം​ഗ​ലം: മ​ണ്ഡ​ല​ത്തി​ലെ പിഡ​ബ്ല്യുഡി ​റോ​ഡു​ക​ളു​ടെ​യും തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ളു​ടേ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​വാ​നും നി​ല​വി​ലെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാനും ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ ഉ​ന്ന​തതല യോ​ഗം വി​ള​ച്ചുചേ​ർ​ത്തു. ​ഗ്രാ​മപ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​രാ​യ കെ.​പി. രാ​ജ​ൻ, ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ, എം.​എ​സ്. മോ​ഹ​ന​ൻ, വി​നീ​ത മോ​ഹ​ൻ​ദാ​സ്, ശോ​ഭ​ന ര​വി, ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റു​രാ​യ കെ. ​കെ. മോ​ഹ​ന​ൻ, വി.​എ​സ്. ര​വീ​ന്ദ്ര​ൻ, തീ​ര​ദേ​ശ മെ​ന്പ​ർ​മാ​ർ, പി ഡ​ബ്ല്യുഡി ​ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. റോ​ഡ് നി​ർ​മാ​ണ​ത്തി​നുശേ​ഷം ബി​ല്ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി മാ​റി​ക്കി​ട്ടു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.