ഇ​ന്‍റ​ലി​ജ​ന്‍റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ം: മ​ന്ത്രി
Friday, October 7, 2022 1:09 AM IST
ശ്രീനാ​രാ​യ​ണ​പു​രം: ഇ​ന്‍റ​ലി​ജ​ന്‍റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​താ​ണെ​ന്ന് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്. ജി​ല്ല​യി​ലെ ആ​ദ്യ ഇ​ന്‍റ​ലി​ജ​ന്‍റ് പ​ഞ്ചാ​യ​ത്താ​യി ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഓ​ണ്‍​ലൈ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​വു​മാ​യി ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്കാ​നും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ഭ​ര​ണ നി​ർ​വഹ​ണം കാ​ഴ്ചവയ്ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​തു മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി രാ​ജേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​സ്എ​ൻ പു​രം തേ​വ​ർ​പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോഗത്തിൽ ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ദൃ​ഷ്ടി വെ​ബ്സൈ​റ്റി​ന്‍റെ​യും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ​യും പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.എ​സ്. മോ​ഹ​ന​ൻ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ഹ്ന. പി.​ ആ​ന​ന്ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ ഉ​ള്ള എ​ല്ലാ പൊ​തു സ്വ​കാ​ര്യ ആ​സ്തി​ക​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ക, സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള സ​ന്പൂ​ർ​ണ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക, മ​നു​ഷ്യ- പ്ര​കൃ​തി വി​ഭ​വ ഭൂ​പ​ടം ഡി​ജി​റ്റ​ലാ​യി നി​ർ​മി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണു ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജി​ഐഎ​സ് മാ​പ്പിം​ഗ് എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 30 ല​ക്ഷം രൂ​പ​യാ​ണു പ​ദ്ധ​തി​യു​ടെ നി​ർ​വഹ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.

എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ​ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ​സ്. ജ​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഗ​ത ശ​ശി​ധ​ര​ൻ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ അ​ബീ​ദ​ലി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. ജ​യ, വി​ക​സ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. എ. അ​യൂ​ബ്, ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. നൗ​ഷാ​ദ്, എ. ര​തി, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ മി​നി ഷാ​ജി, ശോ​ഭ​ന ശാ​ർ​ങ്ങ്​ധ​ര​ൻ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.