സ്കൂ​ട്ട​റു​ക​ൾ മ​റി​ഞ്ഞ് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Sunday, October 2, 2022 1:20 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ കേ​ച്ചേ​രി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ സ്കൂ​ട്ട​റു​ക​ൾ മ​റി​ഞ്ഞ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. കേ​ച്ചേ​രി പെ​രു​വ​ൻ​മ​ല ശി​വ​ക്ഷേ​ത്രം റോ​ഡി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞ് തോ​ന്ന​ല്ലൂ​ർ തൈ​ക്കാ​ട്ട് വീ​ട്ടി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ വേ​ണു​ഗോ​പാ​ല​ൻ(53)​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നം​കു​ളം ഹൈ​വേ​യി​ലെ കേ​ച്ചേ​രി ജു​മാ​മ​സ്ജി​ദി​നു സ​മീ​പം സ്കൂ​ട്ട​ർ മ​റി​ഞ്ഞ് കോ​ട്ട​പ്പ​ടി ചി​രി​യ​ങ്ക​ണ്ട​ത്ത് വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൾ മ​രി​യ(12)​ന് പ​രി​ക്കേ​റ്റു. കു​ട്ടി​യെ കു​ന്നം​കു​ളം യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.