സം​ഗ​മ​ഗ്രാ​മ​ മാ​ധ​വ​ന്‍റെ അ​പ്ര​കാ​ശി​ത ഗ്ര​ന്ഥം ക​ണ്ടെ​ത്തി
Sunday, October 2, 2022 1:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സം​ഗ​മ​ഗ്രാ​മ​ മാ​ധ​വ​ന്‍റെ അ​പ്ര​കാ​ശി​ത ഗ്ര​ന്ഥം ക​ണ്ടെ​ത്തി പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ പു​രാ​രേ​ഖാ ഗ​വേ​ഷ​ണ കേ​ന്ദ്രമാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

സം​ഗ​മ​ഗ്രാ​മ​ മാ​ധ​വ​ന്‍റെ ല​ഗ്ന​പ്ര​ക​ര​ണ​ത്തി​ന്‍റെ താ​ളി​യോ​ല​ക​ളാണ് പ്ര​കാ​ശി​ത​മാ​യത്. സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍റെ ജീ​വി​ത​വും സം​ഭാ​വ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി വെ​ബ്സൈ​റ്റി​ലാ​ണ് ഈ ​രേ​ഖ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭാ​ര​ത​ത്തി​ൽ നി​ന്നു​ള്ള ഗ​ണി​ത, ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ സം​ഗ​മ​ഗ്രാ​മ​ മാ​ധ​വ​ൻ പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ ക​ല്ലേ​റ്റും​ക​ര​യി​ലെ ഇ​രി​ഞ്ഞാ​ട​പ്പി​ള്ളി മ​ന​യി​ൽ ജീ​വി​ച്ചി​രു​ന്ന​താ​യാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ട്ടു പു​സ്ത​ക​ങ്ങ​ളി​ൽ സ്ഫു​ട​ച​ന്ദ്രാ​പ്തി​യും വേ​ണ്വാ​രോ​ഹ​വും മാ​ത്ര​മാ​ണ് ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടു​ള്ളു. ല​ഗ്ന​പ്ര​ക​ര​ണ​ത്തി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ ഒ​രു പ​ഴ​യ നോ​ട്ടു​പു​സ്ത​ക​ത്തി​ൽ പ​ക​ർ​ത്തി​യ നി​ല​യി​ൽ ഇ​തേ ഗ​വേ​ഷ​ണ സം​ഘം മു​ന്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത് താ​ളി​യോ​ല​ക​ളാ​ണ്. ഇ​രി​ങ്ങാ​ട​പ്പി​ള്ളി മ​ന​യി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ ഫ​ല​മാ​യി വ​ട്ടെ​ഴു​ത്തി​ലു​ള്ള ഒ​രു ശി​ലാ​ലി​ഖി​ത​വും ഇ​വ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. താ​ളി​യോ​ല​ക​ള​ട​ങ്ങി​യ പു​രാ​രേ​ഖാ സ​ഞ്ച​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി ന​ൽ​കു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​താ​ളി​യോ​ല​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പി​ക ലി​റ്റി ചാ​ക്കോ ആ​ണ് ഈ ​ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ.​ഇ.​എം. അ​നീ​ഷ്, എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ഷാ​ര​ൽ റി​ബ​ല്ലോ, മു​ൻ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ.​എ​ൻ.​ആ​ർ. മം​ഗ​ളാം​ബാ​ൾ എ​ന്നി​വ​രും എ​സ്. സോ​ന, റോ​സി ചാ​ണ്ടി, എ​ൽ​സ ദേ​വ​സി എ​ന്നി​വ​രും ഈ ​ഗ​വേ​ഷ​ണ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. പെ​രു​വ​നം കു​ന്ന​ത്തൂ​ർ പ​ടി​ഞ്ഞാ​റേ​ട​ത്ത് മ​ന, ക​ല്ലേ​റ്റും​ക​ര ഇ​രി​ങ്ങാ​ട​പ്പി​ള്ളി മ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം​വ​രു​ന്ന പു​രാ​രേ​ഖാ സ​ഞ്ച​യം ഇ​വ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ച്ചു ഡി​ജി​റ്റൈ​സ് ചെ​യ്ത് ഉ​ട​മ​സ്ഥ​ർ​ക്കു തി​രി​ച്ചേ​ൽ​പി​ച്ചു. ഈ ​രേ​ഖ​ക​ൾ ഗ​വേ​ഷ​ക​രു​ൾ​പ്പെ​ടെ ഏ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​യി​രി​ക്കും. രേ​ഖ​ക​ൾ അ​താ​തി​ട​ങ്ങ​ളി​ൽ ഉ​ട​മ​സ്ഥ​രു​ടെ ത​ന്നെ നി​യ​ന്ത്ര​ണ​ത്തി​ൽ വ​ച്ചു​കൊ​ണ്ട് റി​സ​ർ​ച്ചി​നുവേ​ണ്ടി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 2018 മു​ത​ൽ മാ​നു​സ്ക്രി​പ്റ്റ് പ്രി​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് ഡി​ജി​റ്റൈ​സേ​ഷ​ൻ സെ​ന്‍റ​ർ(​എം​ആ​ർ​പി​സി) കോ​ള​ജി​ലു​ണ്ട്.