കാ​ന്‍​വാ​സു​ക​ളി​ല്‍ സു​പ​രി​ചി​ത​ര്‍; ജീ​വി​തം പ​റ​ഞ്ഞ് വ​ര​ക​ള്‍
Sunday, October 2, 2022 12:43 AM IST
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ന​ട​യി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന അ​പ്പൂ​പ്പ​ന്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭ​ര​ണി​ക്കു വാ​ളേ​ന്തി നി​ല്‍​ക്കു​ന്ന കോ​മ​രം, വ​യോ​ധി​ക​ന്‍, ചാ​വ​ക്കാ​ട് സ്റ്റാ​ൻ​ഡി​ല്‍ നെ​ല്ലി​ക്ക വി​ല്‍​ക്കു​ന്ന അ​മ്മൂ​മ്മ... അ​ന്താ​രാ​ഷ്‌​ട്ര വ​യോ​ജ​ന​ദി​നം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​കെ​എ​ൻ മേ​നോ​ന്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി.

"വ​യോ​ജ​ന​ങ്ങ​ളു​ടെ മു​ഖ​ഭാ​വ​ങ്ങ​ൾ' എ​ന്ന പേ​രി​ലാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ൾ സ​ന്ദ​ര്‍​ശി​ച്ച് സ​ര്‍​ഗ​ക​ലാ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ര​ച്ച 32 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.

പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, ജ​ല​ച്ചാ​യം, എ​ണ്ണ​ച്ചായം എ​ന്നി​വ​യി​ൽ ഏ​ഴു മാ​സം​കൊ​ണ്ടാ​ണു ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ര്‍​ഗ​ക​ലാ അ​ക്കാ​ദ​മി അ​ധ്യാ​പ​ക​ന്‍ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ഷ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ​ല​രും വ​ര​യ്ക്കാ​ന്‍ മു​ഖം ത​രാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ലും മ​ന​സി​ൽ പ​തി​ഞ്ഞ​വ​യി​ൽ​നി​ന്നാ​ണ് ര​ച​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും ബി​ജു പ​റ​ഞ്ഞു.