ബാ​ല​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ
Saturday, October 1, 2022 12:59 AM IST
തൃ​ശൂ​ർ: കേ​ര​ള ബാ​ല​സം​ഘം ആ​റാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം നാല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കും. നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ര​ല​ക്ഷം കു​ട്ടി​ക​ളു​ടെ റാ​ലി​യോ​ടെ തു​ട​ക്ക​മാ​കും. തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണൻ, ആ​ർ.​ ബി​ന്ദു, ടി​.പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജ​യ​രാ​ജ് വാ​ര്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
അ​ഞ്ചി​നു രാ​വി​ലെ 10 ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം കാ​ൽ​ഡി​യ​ൻ സെ​ന്‍റ​ർ ഹാ​ളി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 14 ജി​ല്ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 481 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ആ​റി​നു വൈ​കീ​ട്ട് സ​മ്മേ​ള​നം സ​മാ​പി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​കെ. ഡേ​വി​സ്, ബാ​ല​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​രോ​ദ് ച​ങ്ങാ​ട​ത്ത്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ല സി. ​സു​രേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഖി​ല ന​ന്ദ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.