വി​ക്ട​റി ഐ​ടി​ഐ​യി​ൽ എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ 12ന്
Saturday, October 1, 2022 12:59 AM IST
തൃശൂർ: ജി​ല്ലാ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഒാഫീ​സ​റു​ടെ നി​ർ​ദേശാ​നു​സ​ര​ണം 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ര​ള ഗ​വ. ടെ​ക്നി​ക്കൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ര​ണ്ടുവ​ർ​ഷ എ​ൻജിനീ​യ​റിം​ഗ് കെ​ജി​സി​ഇ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് (സി​വി​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, റെ​ഫ് ആ​ൻ എ​യ​ർക​ണ്ടീ​ഷ​നിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ) സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥിനി​ക​ൾ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​ക്കാഴ്ച 12 ന് രാ​വി​ലെ 10.30 മു​ത​ൽ വി​ക്ട​റി ഐ​ടി​ഐയു​ടെ എം​ഒ റോ​ഡി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന​താ​ണ.്
അ​പേ​ക്ഷ​ക​ർ എ​ല്ലാ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൃ​തൃ​സ​മ​യ​ത്തു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​റി​യി​ക്കു​ന്ന സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത എ​സ്എ​സ്എ​ൽ​സി, പ്ലസ്ടു ക​ഴി​ഞ്ഞവർ ഒക്ടോബർ 11 നുള്ളിൽ നേ​രി​ട്ട് ഓ​ഫീ​സി​ൽ വ​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്നു പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു.

ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്

തൃ​ശൂ​ർ: ഫോ​റം ഓ​ഫ് അ​ക്ഷ​യ സെ​ന്‍റ​ർ എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങ​ന്പു​ഴ ഹാ​ളി​ൽ ന​ട​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ഫേ​ഴ്സ​ണ്‍ മാ​ത്യു, സി​ഗീ​ഷ്, അ​ജീ​ഷ്, സു​നി​ൽ സൂ​ര്യ, ല​ത വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.