കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ: അ​വ​ലോ​ക​ന​ യോ​ഗം ചേ​ർ​ന്നു
Thursday, September 29, 2022 12:33 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു അ​ധ്യ​ക്ഷ​നാ​യി. പോ​ലീ​സ്-​എ​ക്സൈ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്, അ​ന​ധി​കൃ​ത ല​ഹ​രി​വി​ൽ​പ്പ​ന തു​ട​ങ്ങി​യ​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​രു​ട്ടി​ലാ​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നും യാ​ച​ക നി​രോ​ധി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ല. 24 മ​ണി​ക്കൂ​റും ചി​കി​ത്സാ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കും. പോ​ലീ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, ക​ഐ​സ്ഇ​ബി, ഇ​റി​ഗേ​ഷ​ൻ, ക​ഐ​സ്ആ​ർ​ടി​സി, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ, അ​ട​ക്ക​മു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ഷൈ​നി ഷാ​ജി, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ഷാ​ജു എ​ട​ത്താ​ട​ൻ, എ.​കെ. വാ​സു​ദേ​വ​ൻ, കെ.​ആ​ർ. സു​മേ​ഷ്, കു​മാ​രി ബാ​ല​ൻ, സി.​എ​ൻ. ഷി​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.