പെ​ണ്‍​കു​ട്ടി​ക​ളെ ശ​ക്ത​രാ​ക്കാ​ൻ "ധീ​ര’​വ​രു​ന്നൂ...
Wednesday, September 28, 2022 12:50 AM IST
തൃ​ശൂ​ർ: ആ​യോ​ധ​ന വി​ദ്യ​ക​ള്‍ അ​ഭ്യ​സി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​ക​ളെ "ധീ​ര’​രാ​ക്കാ​ൻ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്. ആ​യോ​ധ​ന വി​ദ്യ​ക​ൾ അ​ഭ്യ​സി​പ്പി​ച്ച് സ്വ​യം സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ല്കി ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ന്ന​താ​ണു പ​ദ്ധ​തി. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത്, ചാ​വ​ക്കാട്, കൊ​ടു​ങ്ങ​ല്ലൂ​ർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ധീ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കും.
പ​ത്തു മു​ത​ല്‍ 15 വ​യ​സു​വ​രെ​യു​ള്ള 30 പെ​ണ്‍​കു​ട്ടി​ക​ളെ വീ​തം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കും. ക​രാ​ട്ടെ, ക​ള​രി​പ്പ​യ​റ്റ്, താ​യ്കൊ​ണ്ടോ തു​ട​ങ്ങി​യ​വ​യാ​ണു പ​രി​ശീ​ലി​പ്പി​ക്കു​ക. പ​ത്തു മാ​സ​മാ​ണു പ​രി​ശീ​ല​നം. പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക, അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​തി​ക​ളാ​ക്കു​ക, സ്വ​യം​ര​ക്ഷ സാ​ധ്യ​മ​മാ​കു​ക തു​ട​ങ്ങി​യ​വ​യും ധീ​ര പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണെ​ന്നു ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ജെ. മ​ഞ്ജു പ​റ​ഞ്ഞു.