വി​ള​ക്കു​മാ​ടം വേ​ലാ​യു​ധേ​ട്ട​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ഴി​തെ​ളി​ഞ്ഞു
Wednesday, September 28, 2022 12:50 AM IST
അ​രി​ന്പൂ​ർ:​ ആ​റ​രപ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നുശേ​ഷം വി​ള​ക്കു​മാ​ടം വേ​ലാ​യു​ധേ​ട്ട​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ഴി​തെ​ളി​ഞ്ഞു.
അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാംവാ​ർ​ഡി​ൽ വ​ട​ക്കും​പു​റം സ്വ​ദേ​ശി വി​ള​ക്കു​മാ​ടം വേ​ലാ​യു​ധ​ന്‍റെ (86) വീ​ട്ടി​ലേ​ക്ക് എ​ത്തു​ക​യെ​ന്ന​ത് ഏ​റെ ദു​ഷ്ക്ക​ര​മാ​യി​രു​ന്നു. ചാ​ലാ​ടി കോ​ളി​ന്‍റെ മേ​ക്ക​ര​യി​ൽ പ​ര​ന്പ​രാ​ഗ​ത​മാ​യി കി​ട്ടി​യ പ​റ​ന്പി​ലാ​ണിവ​രു​ടെ വീ​ട്.
താ​ഴെ പാ​ട​വും കു​ള​വും അ​തി​രുപ​ങ്കി​ടു​ന്ന മു​ള​പ്പാ​ല​ത്തി​ലൂ​ടെ ക​ട​ന്നുവേ​ണം ഇ​വ​ർ​ക്ക് അ​ക്ക​രെ​യെ​ത്താ​ൻ. ആ​ദ്യ​കാ​ല​ങ്ങ​ളി​ലൊ​ന്നും ഈ ​യാ​ത്ര വ​ലി​യ കു​ഴ​പ്പ​ങ്ങ​ളി​ല്ലാ​തെ നീ​ങ്ങി​യ​പ്പോ​ൾ മി​ന്ന​ൽ പ്ര​ള​യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മൊ​ക്കെ കാ​ലം തെ​റ്റിവ​ന്ന​തോ​ടെ വേ​ലാ​യു​ധേ​ട്ട​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള മു​ള​പ്പാല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ടം പി​ടി​ച്ച​താ​യി മാ​റി.
ക​ഴി​ഞ്ഞ വ​ർ​ഷം സിപി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​രി​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽഎ, ​അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം കെ.കെ. ശ​ശി​ധ​ര​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.ആ​ർ. ബാ​ബു രാ​ജ്ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.വി. പ്ര​ഭാ​ക​ര​ൻ, ബ്രാ​ഞ്ച് അം​ഗം സെ​മ​ന്ത​കം​ ഗി​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ക​ര​മാ​യ മു​ള​പ്പാലം മാ​റ്റി ക​ൾ​വ​ർ​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് കാ​ര്യ​ങ്ങ​ളെ​ല്ലാം നീ​ങ്ങി​യ​ത് പെ​ട്ടെ​ന്നാ​ണ്.
എംഎ​ൽഎയു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച 5,10,000 രൂ​പ ഉ​പ​യോ​ഗി​ച്ച് ദ്ര​വി​ച്ച മു​ള​പ്പാലം മാ​റ്റി കോ​ണ്‍​ക്രീ​റ്റ് പാ​ല​വും പാ​ത​യും മൂ​ന്നുമാ​സം കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
മു​ര​ളി പെ​രുനെ​ല്ലി എംഎ​ൽഎ ​പാ​ല​വും പാ​ത​യും തു​റ​ന്നുകൊ​ടു​ത്തു. അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ശോ​ഭ ഷാ​ജി, നീ​തു​ ഷി​ജു, ല​ത മോ​ഹ​ൻ, സി.ജി. സ​ജീ​ഷ്, കെ. ​രാ​ഗേ​ഷ്, പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ ക്ല​ർ​ക്ക് ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.