കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ച് സി​പി​ഐ​യി​ൽ ചേ​ർ​ന്നു
Sunday, September 25, 2022 12:50 AM IST
വ​ട​ക്കാ​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ച് നാ​ലു​പേ​ർ സി​പി​ഐ​യി​ൽ ചേ​ർ​ന്നു. ഏ​റേ​ക്കാ​ലം മാ​രാ​ത്തു​കു​ന്ന്, മം​ഗ​ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ്‌ പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് പാ​ർ​ട്ടി വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി സി​പി​ഐ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗം സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​എം. സ​തീ​ശ​ൻ, പു​തി​യ അം​ഗ​ങ്ങ​ളെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

എ.​എ. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി ​പി ഐ ​ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി കെ.​എ. മ​ഹേ​ഷ്, കെ.​പി. തോ​മ​സ്, എം.​എ. വേ​ലാ​യു​ധ​ൻ, അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.