സെ​ന്‍റ് ജോ​സ​ഫ്സി​ൽ മു​ള ദി​നാ​ച​ര​ണം
Sunday, September 25, 2022 12:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ലോ​ക മു​ള ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ ക്യാ​ന്പ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മു​ള തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം റ​വ​ന്യൂ മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ശ തോ​മ​സി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.

അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് വ​ലി​ച്ചെ​ടു​ത്ത് ഓ​ക്സി​ജ​ൻ പു​റ​ന്ത​ള്ളി​ക്കൊ​ണ്ട് ന​മ്മു​ടെ പാ​രി​സ്ഥി​തി​ക ഘ​ട​ന നി​ല​നി​ർ​ത്തു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് മു​ള​ക​ൾ​ക്കു​ണ്ട്. ഈ ​പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും മു​ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.