‘ടൈം ​ടു ഷൈ​ൻ' സ്ത്രീ ​ശാ​ക്തീ​ക​ര​ണ എ​ൽ​ഇ​ഡി ഉ​ൽ​പ്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം
Friday, September 23, 2022 12:53 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ഇ​ന്നോ​വേ​ഷ​ൻ സെ​ന്‍റ​റും ഈ​ക്വ​ൽ ഓ​പ്പ​ർ​ച്ച്യൂ​ണി​റ്റി സെ​ല്ലും സം​യു​ക്ത​മാ​യി കോ​ല​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ടൈം ​ടു ഷൈ​ൻ എ​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ എ​ൽ​ഇ​ഡി ഉ​ൽ​പ്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി. 30 അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ, ട്യൂ​ബു​ക​ൾ, സ്റ്റാ​റു​ക​ൾ എ​ന്നി​വ അ​വ​ർ നി​ർ​മി​ച്ചു.
എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫാ. കെ.​എ. മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ മാ​ത്യു, സി​ന്ധു ജോ​ർ​ജ്, മേ​രി ഹെ​ർ​ബ​ർ​ട്ട്, റ​മീ​ള ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡോ. ​റാ​ണി സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഫി​സി​ക്സ് വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ജോ കി​ഴ​ക്കൂ​ട​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.