ക​ര​വി​രു​തി​ൽ ഒ​രു​ങ്ങു​ന്ന​ത് വ​ർ​ണ വ​സ​ന്തം
Friday, September 23, 2022 12:50 AM IST
ക​യ്പ​മം​ഗ​ലം:​ ക​ര​വി​രു​തി​ൽ ഒ​രു​ങ്ങു​ന്ന​ത് വ​ർ​ണ വ​സ​ന്തം. പ​ഠ​ന​ത്തി​ൽ മാ​ത്ര​മ​ല്ല ചി​ത്ര​ക​ല​യി​ലും മി​ക​വി​ന്‍റെ "എ ഗ്രേ​ഡ്' ക​ര​സ്ഥ​മാ​ക്കി പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി.​
ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി മൂ​ലം​ക​ണ്ണം പ​റ​ന്പി​ൽ ഷാ​ഫി, ഹ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ആ​ത്വി​ഫ സു​ര​യ്യ​യാ​ണ് വ​ര​ക​ളി​ൽ വ​ർ​ണം ചാ​ർ​ത്തി ശ്ര​ദ്ധ നേ​ടു​ന്ന​ത്.​ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ പ്ല​സ്ടു ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.​ പെ​ൻ​സി​ൽ ഡ്രോ​യി​ംഗ്, ക്ര​യോ​ണ്‍​സ്, ഫാ​ബ്രി​ക് ക​ള​ർ, വാ​ട്ട​ർ ക​ള​ർ, വാ​ൾ പെ​യി​ന്‍റി​ംഗ് എ​ന്നി​വ​യി​ൽ ത​ന്‍റേ താ​യ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.
​പ്ര​കൃ​തി സൗ​ന്ദ​ര്യ​വും കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളും പ്ര​ശ​സ്ത​രാ​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും ക​ണ്‍​മു​ന്നി​ൽ കാ​ണു​ന്ന​തെ​ല്ലാം ലൈ​വാ​യി വ​ര​ച്ച് കാ​ട്ടി​യും ശ്ര​ദ്ധ നേ​ടി. വാ​ടാ​ന​പ്പ​ള്ളി സ​ർ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ചി​ത്ര​ര​ച​ന പ​ഠി​ച്ചു.​ സ്കൂ​ൾ ക​ലോ​ത്സ​വം അ​ട​ക്കം നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്.​ വ​ര പ്രൊ​ഫ​ഷ​നാ​യി കാ​ണു​ന്ന​തി​നാ​ൽ ബ​ർ​ത്ത് ഡേ ​ഗി​ഫ്റ്റു​ക​ളാ​യും പ​ര​സ്യ​ത്തി​നാ​യും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചുന​ൽ​കു​ന്നു. പ​ഠ​ന​ത്തി​ലും മി​ടു​ക്കി​യാ​യ ആ​ത്വി​ഫ​യ്ക്ക് ലോ ​കോ​ളേ​ജ് ല​ക്ച്ച​റ​ർ ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.