ഈ​ജി​പ്ത് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സ​ലീം ന​ദ്വി വെ​ളി​യ​ന്പ്ര ഇ​ന്ത്യ​ൻ പ്ര​തി​നി​ധി
Friday, September 23, 2022 12:50 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ​ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് സീ​സി​യു​ടെ ര​ക്ഷാക​ർ​തൃ​ത്വ​ത്തി​ൽ ഈ​ജി​പ്ത് ഇ​സ്ലാ​മി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സു​പ്രീം കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മു​പ്പ​ത്തി​മൂ​ന്നാം അ​ന്താ​രാ​ഷ്ട്ര പ​ണ്ഡി​ത ഉ​ച്ച​കോ​ടി​യി​ൽ ചി​ന്ത​ക​നും ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നു​മാ​യ ഡോ. ​സ​ലീം ന​ദ്വി വെ​ളി​യ​ന്പ്ര ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും.
നാളെ മുതൽ 25 വരെ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗ​വേ​ഷ​ണം, ആ​ധു​നി​ക സാ​ധ്യ​ത​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. "ഗ​വേ​ഷ​ണം, ആ​ധു​നി​ക, പൗ​ര​ണി​ക രീ​തി​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സ​ലീം ന​ദ്വിയു​ടെ പ​ഠ​നം സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.
റാ​ബി​ത, വേ​ൾ​ഡ് മു​സ്ലിം ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ൽ, വേ​ൾ​ഡ് മോ​ഡ​റേ​ഷ​ൻ ഫോ​റം തു​ട​ങ്ങി​യ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ സ്ഥി​രം ക്ഷ​ണി​താ​വാ​യ ഡോ. ​ന​ദ്വി ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് ഖ​ത്തീ​ബും വെ​ളി​യ​ന്പ്ര​യി​ൽ സ്ഥാ​പി​ത​മാ​യ താ​ബ നോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് പാ​ർ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നു​മാ​ണ്.​
ലോ​ക​ത്തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റു പ​ണ്ഡി​ത​രി​ൽ ഒ​രാ​ളാ​യി ജോ​ർ​ദാ​നി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.​ അ​റ​ബി​യി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ര​വ​ധി ര​ച​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.​ പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ പ​ങ്കെ​ടു​ത്തു പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ദ്വി, ധൈ​ഷ​ണി​ക മു​ന്നേ​റ്റ​ത്തി​ൽ നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ലെ​ത്തി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന പ്ര​തി​ഭ​യാ​യി ശോ​ഭിക്കു​ക​യാ​ണ്.​
വെ​ളി​യ​ന്പ്ര മ​സ്ജി​ദു​ൽ അ​ഖ്സ, എ​ൽപി ​സ്കൂ​ൾ, ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡോ. ​സ​ലീം ന​ദ്വി വെ​ളി​യ​ന്പ്രയ്ക്ക് ​യാ​ത്ര​യ​പ്പു ന​ൽ​കി.