സഹൃദയ ഭിന്നശേഷിദിനാചരണം സംഘടിപ്പിച്ചു
1483679
Monday, December 2, 2024 3:52 AM IST
കളമശേരി: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ സംഗമവും എബിലിറ്റി ഫെസ്റ്റും സംഘടിപ്പിച്ചു. ഉദ്ഘാടനം ഉമ തോമസ് എംഎല്‍എ നിർവഹിച്ചു.
കളമശേരി സെന്റ് ജോസഫ് ഇടവകയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ബിഷപ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. ഭിന്നശേഷി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്കൂളിനുള്ള പുരസ്കാരം കൂനമ്മാവ് സെന്റ് ജോസഫ് ഫാത്തിമ സ്കൂള്‍ ഏറ്റുവാങ്ങി. ഭിന്നശേഷി മേഖലയിലെ മികച്ച സേവനത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ റോബിന് ടോമിയെ ആദരിച്ചു.
മികച്ച സംരംഭകത്വ പ്രവര്‍ത്തനം നടത്തുന്ന ഭിന്നശേഷിക്കാരിക്കുള്ള അവാര്‍ഡ് റിക്സി റാഫേല്‍, ശാന്ത വര്‍ഗീസ്, ജസി ഉറുമീസ് എന്നിവര്‍ക്ക് നടൻ ഹരിശ്രീ മാര്ട്ടിന് സമ്മാനിച്ചു.
ജില്ലാ ജഡ്ജി ആര്.ആര്. രജിത ഭിന്നശേഷിദിന സന്ദേശം നല്കി. ഡോ. മാണി പോള്‍ ബോധവത്കരണ ക്ലാസ് നയിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, കളമശേരി ഇടവക വികാരി ഫാ. തോമസ് പെരേപ്പാടന്, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, ആന്റണി പരിമളത്ത്, സഹൃദയ സ്പര്‍ശന്‍ ഫെഡറേഷന് പ്രസിഡന്റ് വി.ജി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്പെഷല്‍ സ്കൂളുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.