‘കേരള കോണ്‍ഗ്രസ്-എം പ്രവർത്തകർക്ക് എൽഡിഎഫിൽ തുടരാൻ സാധിക്കില്ല’
1483497
Sunday, December 1, 2024 5:26 AM IST
മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് വികാരം ഉൾകൊള്ളുന്ന യഥാർഥ പ്രവർത്തകർക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിൽ തുടരാൻ സാധിക്കുകയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
കേരള കോണ്‍ഗ്രസ് -എം മുൻ മണ്ഡലം പ്രസിഡന്റ് ഫീലിപ്പോസ് കോലോത്ത്പടവിലിനെയും കേരള കോണ്‍ഗ്രസ് പ്രവർത്തകരെയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ അംഗത്വം നൽകി സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
കേരള കോണ്‍ഗ്രസിലെ ജനാധിപത്യ മതേതര വിശ്വാസികളായ അണികൾ ഇപ്പോഴും മനസുകൊണ്ട് യുഡിഎഫ് അനുഭാവികളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട്, ജാൻസി മാത്യു, സാബു പൊതൂർ, ജോർജ് മാത്യു ഓരത്തിങ്കൽ, മേരി പീറ്റർ, ഓമന മോഹനൻ, ദീപ്തി സണ്ണി, സുനിത വിനോദ്, ലസിത മോഹനൻ, വിഷ്ണു ബാബു എന്നിവർ പ്രസംഗിച്ചു.