കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ പു​തു​വേ​ലി പാ​ല​ത്തി​നു സ​മീ​പം ടൂ​റി​സ്റ്റ് മി​നി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യിരുന്നു അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​രാ​യ ആ​ല​പ്പു​ഴ കോ​യി​പ്പ​ള്ളി കാ​യ​ൽ​പു​രം ത​ങ്ക​ച്ച​ൻ (75), എ​സ്തേ​ർ (ര​ണ്ട​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​ങ്ക​മ്മ (70), ട്രി​സ സി. ​മോ​നി (26), എ​ബി ജോ​സ​ഫ് (39) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന മി​നി ടൂ​റി​സ്റ്റ് ബ​സി​ലേ​ക്ക് കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു നി​ന്നു പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം. അ​ഞ്ചു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​രും കൂ​ത്താ​ട്ടു​കു​ളം ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത് കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഇ​തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ ത​ങ്ക​മ്മ, ട്രി​സ എ​ന്നി​വ​രെ കോ​ട്ട​യ​ത്തെ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല​ക്ക് മാ​റ്റി. മ​ര​ണ​മ​ട​ഞ്ഞ ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ത്താ​ട്ടു​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.